
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ 2020-2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരപ്പിക്കാന്‍ ഇനി ഒരാഴ്ച്ചക്കാലം മാത്രമാണ് ഇനിയുള്ളത്. എന്നാലിപ്പോള്‍ മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് ഇപ്പോള്‍ സാമ്പത്തിക ലോകം വീക്ഷിക്കുന്നത്. അതേസമയം റിസര്‍വ് ് ബാങ്ക് ഗവര്‍ണര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. വായ്പാനയത്തിന് പരിമിതികളുണ്ടെന്നും വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ ഘടനാപരമായ പരിഷ്‌കാരങ്ങളാണാവശ്യമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. അതേസമയം ഘടനാപരമായ പരിഷ്‌കാരങ്ങളും ഉപഭോഗ ആവശ്യവും മൊത്തത്തിലുള്ള വളര്‍ച്ചയും പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതല്‍ ധനപരമായ നടപടികള്‍ ആവശ്യമായ സന്ദര്‍ഭമാണിതെന്നാണ് പറയുന്നത്.
അതേസമയം സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറര വര്‍ത്തിനിടെ രേഖപ്പെടുത്തിയ ഏറ്റഴും ചുരുങ്ങിയ വളര്‍ച്ചയിലേക്കെത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങി. എന്നാല്‍ മുന്‍കൂര്‍ എസ്റ്റിമേറ്റ് ജിഡിപി 48 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചാനിരക്കായ 7.5 ശതമാനത്തിലേക്കെത്തുമെന്ന് പ്രവചനം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് അടുത്തയാഴ്ച്ച നരേന്ദ്രമോദിയുടെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് 25 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും സമ്പദ് വ്യവസ്ഥയെ ആകര്‍ഷകമാക്കാനോ നിക്ഷേപം എത്തിക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള ചില മുന്‍ഗണനാ മേഖലകളും റിസര്‍വ്വ് ബാങ്ക ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണട്. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, ടൂറിസം, ഇ-കൊമേഴ്സ്, സ്റ്റാര്‍ട്ടപ്പുകള്‍ എ്ന്നീ മേഖലകളെ ചേര്‍ത്ത് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ സ്മ്പദ് വ്യവസ്ഥയില്‍ വലിയ വെല്ലുവിളിയാണ് രൂപപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റ് സ്റ്റീപ്പന്‍സ് കോളേജ് ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുമായി സംബന്ധിക്കവെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.