
ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഇനി ഭീമമായ ഇടിവാകും രേഖപ്പെടുത്തുക. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ രാജ്യമാകെ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. 2020 ലെ കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് ചുരുങ്ങിയേക്കും. നേരത്തെ 5.3 ശതമാനം വളര്ചച്ചാ നിരക്കാണ് മൂഡിസ് പ്രവചിച്ചത്. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗുരുതരമായ പ്രതസിന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.
2019 ല്‍ ഇന്ത്യ അഞ്ച് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വായ്പാ ശേഷിയടക്കം നഷ്ടപ്പെടുകയാണ്. മാത്രമല്ല, രാജ്യത്തെയാകെ വലിയ രീതിയില്‍ ഭീതിവിതയ്ക്കുന്ന കോവിഡ്-19 ഉപഭോഗ നിക്ഷേപ മേഖലയെ ഒന്നാകെ നിശ്ചലമാക്കിയിരിക്കുന്നു, ഇപ്പോഴത്തെ സാഹചര്യം കണക്കലെടുത്താല് ഒരുവര്‍ഷം വേണ്ടി വരും കാര്യങ്ങളെല്ലാം നേരെയാകാന്‍.
കോവിഡ്-19 ഭീതി മൂലം ഭീമമായ നഷ്ടമാണ് സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളത്. ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലവുമാണ്. കൂടാതെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം പോലും നിശ്ചലമായിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയിലടക്കം വലിയ ഇടിവാകും രേഖപ്പെടുത്തുക. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് രൂപപ്പെട്ടിട്ടുള്ളത്.
ബിസിനസ് യാത്രകള്‍ നിലച്ചു
കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന് (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്. ഹോങ്കോങ്, ചൈന, തായ് വാന്‍, ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന് പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന് വരുന്ന നഷ്ടം 190.05 ബില്യണ്‍.