
ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിങ് കുറച്ചതിന് പിന്നാലെ വളര്‍ച്ചാ അനുമാനവും താഴ്ത്തി മൂഡിസ്. 2018ലെ വളര്‍ച്ചാഅനുമാനം 7.4% ആയിരുന്നു. എന്നാല്‍ 2019ല്‍ 5.6 % ആണെന്ന് മൂഡിസ് അറിയിച്ചു.നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ അനുമാനം 5.8% ത്തില്‍ നിന്ന് 5.6 % ആയാണ് കുറച്ചിരിക്കുന്നത്.
2020,21ല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ശക്തിയാര്‍ജ്ജിച്ചാല്‍ പോലും യഥാക്രമം 6.6%,6.7% വളര്‍ച്ചയാണ് നേടുകയെന്നും മൂഡിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യയ്ക്കാകില്ല. രാജ്യത്തെ 21 കമ്പനികളുടെ റേറ്റിങ്ങിലും മൂഡിസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഐഓസി,ഇന്‍ഫോസിസ്,എസ്ബിഐ,എന്‍ടിപിസി എന്നിവയുടെ റേറ്റിങ് നെഗറ്റീവിലേക്ക് മാറ്റിയിട്ടുണ്ട്.