
മുംബൈ: മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബേസ്‌ലൈന്‍ ക്രെഡിറ്റ് അസസ്‌മെന്റ് (ബിസിഎ) റേറ്റിംഗ് ബിഎ1 ല്‍ നിന്ന് ബിഎ 2 ലേക്ക് തരംതാഴ്ത്തി. ആസ്തിയുടെ ഗുണനിലവാരത്തിലും ലാഭത്തിലും പ്രതീക്ഷിക്കുന്ന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് റേറ്റിംഗ് ഏജന്‍സിയുടെ നടപടി.
എസ്ബിഐയുടെ ബിസിഎയെ ബിഎ 1 ല്‍ നിന്ന് ബിഎ 2 ലേക്ക് തരംതാഴ്ത്തുന്നതിലൂടെ ബാങ്കിന്റെ ആസ്തി ഗുണനിലവാരവും ലാഭവും വഷളാകുമെന്ന സൂചനയാണ് മൂഡിസ് നല്‍കുന്നത്. ആഭ്യന്തര മൂലധന ഉല്‍പാദനത്തില്‍ ഉണ്ടായ ഇടിവ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നേടിയ ബാങ്കിന്റെ സാമ്പത്തിക മുന്നേറ്റങ്ങളെ മാറ്റിമറിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
തല്‍ഫലമായി, എസ്ബിഐയുടെ വിദേശ കറന്‍സി മീഡിയം ടേം നോട്ട് (എംടിഎന്‍) പ്രോഗ്രാം റേറ്റിംഗിനെ (പി) ബി 1 ല്‍ നിന്ന് (പി) ബി 2 ലേക്ക് തരംതാഴ്ത്തി. പ്രിഫേര്‍ഡ് സ്റ്റോക്ക് നോണ്‍-ക്യുമുലേറ്റീവ് (ബാസല്‍ കകക കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ 1 സെക്യൂരിറ്റികള്‍) ബോണ്ട് അതിന്റെ ഡിഎഫ്‌സി ബ്രാഞ്ചില്‍ നിന്ന് ബി 2 (ഹൈബ്) ലേക്ക് ബി 1 (ഹൈബ്) ലേക്കും മാറ്റിയിട്ടുണ്ട്.