
2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 13.7 ശതമാനം വളര്‍ച്ച നേടുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 10.08 വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. അതേസമയം, 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തല്‍.
ലോകത്ത ഏറ്റവും ദൈര്‍ഘ്യമേറിയതും കര്‍ശനവുമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ അതിവേഗം തിരിച്ചുവരാന്‍ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ 'ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് 2021-22' ല്‍ പറയുന്നു.
2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാല്‍ 2021ലെ വളര്‍ച്ചാ അനുമാനം പരിഷ്‌കരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.