ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചനം പരിഷ്‌കരിച്ച് മൂഡീസ്; 12 ശതമാനമായി ഉയര്‍ത്തി

March 19, 2021 |
|
News

                  ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചനം പരിഷ്‌കരിച്ച് മൂഡീസ്; 12 ശതമാനമായി ഉയര്‍ത്തി

ന്യൂഡല്‍ഹി: മൂഡീസ് അനലിറ്റിക്‌സ് വ്യാഴാഴ്ച ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് 2021 കലണ്ടര്‍ വര്‍ഷത്തില്‍ 12 ശതമാനമായി ഉയര്‍ത്തി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല സാധ്യതകള്‍ കൂടുതല്‍ അനുകൂലമായി മാറിയെന്ന് റേറ്റിം?ഗ് ഏജന്‍സി കണക്കാക്കി. ഇതിനെ തുടര്‍ന്നാണ് നേരത്തെ കണക്കാക്കിയ ഒമ്പത് ശതമാനത്തില്‍ നിന്ന് ജിഡിപി വളര്‍ച്ചാ നിരക്ക് ഏജന്‍സി ഉയര്‍ത്തിയത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ പ്രധാന അപകടസാധ്യതയായി കൊവിഡ് -19 ന്റെ രണ്ടാം തരം?ഗം തുടരുന്നതായും മൂഡീസ് കണക്കാക്കുന്നു.

'സെപ്റ്റംബര്‍ പാദത്തിലെ 7.5 ശതമാനം സങ്കോചത്തിന് പിന്നാലെ ഡിസംബര്‍ പാദത്തില്‍ ജിഡിപി നിരക്ക് 0.4 ശതമാനം വളര്‍ച്ച നിരക്കിലേക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ ദീര്‍ഘകാല സാധ്യതകള്‍ കൂടുതല്‍ അനുകൂലമായി. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് മുതല്‍ ആഭ്യന്തരവും ബാഹ്യവുമായ ആവശ്യകത മെച്ചപ്പെട്ടു, ഇത് അടുത്ത മാസങ്ങളില്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ കാരണമായി, ''മൂഡീസ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് പറയുന്നു. മിക്ക പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഇന്ത്യയ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു, ഇത് വി ആകൃതിയിലുള്ള വീണ്ടെടുക്കലിനേക്കാള്‍ മികച്ച മുന്നേറ്റമായിരിക്കും.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രവചിച്ചിരുന്നു. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 12.6 ശതമാനവുമായി (അടുത്ത സാമ്പത്തിക വര്‍ഷം) ഇന്ത്യ കുതിച്ചുയരും എന്നാണ് ഏജന്‍സി കണക്കാക്കുന്നത്. മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അതിന്റെ സഹോദര സംഘടനയായ മൂഡീസ് അനലിറ്റിക്‌സില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു.

Read more topics: # GDP, # Moody’s, # മൂഡീസ്,

Related Articles

© 2025 Financial Views. All Rights Reserved