യെസ് ബാങ്കിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്

November 11, 2021 |
|
News

                  യെസ് ബാങ്കിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്. ബി 3യില്‍ നിന്ന് ബി 2ലേക്കാണ് റേറ്റിങ് ഉയര്‍ത്തിയത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയും റേറ്റിങ് ഏജന്‍സി പങ്കുവെച്ചിട്ടുണ്ട്. ബാങ്കിന്റെ ബാധ്യതകള്‍ കുറയുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെന്ന് മുഡീസ് വ്യക്തമാക്കുന്നു. മൂലധനത്തിലും ലാഭത്തിലുമുണ്ടാവുന്ന പുരോഗതിയും യെസ് ബാങ്കിന് ഗുണകരമാവും. ബാങ്കിന്റെ പണവിതരണവും ലിക്വുഡിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ യെസ് ബാങ്കിന് നല്‍കുന്ന പിന്തുണയും മുഡീസ് റേറ്റിങ് ഉയര്‍ത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് ചില സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിനെ പിന്തുണക്കുമെന്ന് മുഡീസ് കണക്കുകൂട്ടുന്നു. 225 കോടിയാണ് യെസ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 129 കോടിയായിരുന്നു. യെസ് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയുടെ തോതും കുറയുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved