
മുംബൈ : രാജ്യാന്തര നിലവാരനിര്‍ണയ ഏജന്‍സിയായ മൂഡീസിനോട് റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആവിശ്യപ്പെട്ടു. അന്താരാഷ്ട്ര റേറ്റിംഗിനായി മൂഡീസിന്റെ സേവനങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉപയോഗപ്പെടുത്തിയിരുന്നു. ബാങ്കിന്റെ അഭ്യര്‍ത്ഥനയെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ റേറ്റിംഗുകള്‍ പിന്‍വലിക്കാനുള്ള നടപടി മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.
2011/2012 കാലയളവില്‍ എം ടി എന്‍ അഥവാ മീഡിയം ടെം നോട്ട് ഫ്‌ലോട്ടിംഗ് സമയത്ത്, ബാങ്ക് മൂഡിസിന്റെ നിക്ഷേപക സേവനങ്ങളുമായി റേറ്റിംഗ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എംടിഎന്‍ പ്രോഗ്രാമിലൂടെ ഫണ്ട് സമാഹരിക്കുന്നതിന് ബാങ്കിന് ഉടനടി പദ്ധതിയില്ലാത്തതിനാല്‍, റേറ്റിംഗുകള്‍ പിന്‍വലിക്കാന്‍ ഫെബ്രുവരി 21 ന് ബാങ്ക് മൂഡിസിന്റെ നിക്ഷേപ സേവനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.