ടെലികോം കമ്പനികള്‍ക്ക് മൊറട്ടോറിയം: എയര്‍ടെലിനും ജിയോക്കും 16,000 കോടി രൂപ കണ്ടെത്താം

September 18, 2021 |
|
News

                  ടെലികോം കമ്പനികള്‍ക്ക് മൊറട്ടോറിയം: എയര്‍ടെലിനും ജിയോക്കും 16,000 കോടി രൂപ കണ്ടെത്താം

മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നതിലൂടെ ടെലികോം കമ്പനികള്‍ക്ക് വാര്‍ഷികചെലവ് കുറച്ച് പണലഭ്യത വര്‍ധിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങും. എയര്‍ടെലിനും ജിയോക്കും കൂടി 16,000 കോടി രൂപയെങ്കിലും ഓരോ വര്‍ഷവും ഈയിനത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 4 വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിച്ചതിനാല്‍ 5ജി മേഖലയില്‍ ഉടനെ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

ഭാരതി എയര്‍ടെലിന് വാര്‍ഷിക പണലഭ്യതയില്‍ 11,900 കോടിയും റിലയന്‍സ് ജിയോക്ക് 4,300 കോടി രൂപയും നീക്കിവെക്കാന്‍ കഴിയുമെന്നാണ് വിലിയിരുത്തല്‍. മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്ന് ഭാരതി എയര്‍ടെലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശിക അടക്കുന്നതിന് നാലുവര്‍ഷമാണ് ഇതിലൂടെ അവധിലഭിക്കുക. എന്നാല്‍ ജിയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എജിആര്‍ കുടിശ്ശിയില്ലാത്തതിനാല്‍ ജിയോക്ക് ഈയിനത്തില്‍ കാര്യമായ നേട്ടമുണ്ടാകാനിടയില്ല. സ്പെക്ട്രം ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. കടബാധ്യത രൂക്ഷമായ വോഡാഫോണ്‍ ഐഡിയ മോറട്ടോറിയം പ്രയോജനപ്പെടുത്തിയേക്കാമെങ്കിലും 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കമ്പനിയുടെ 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. മോറട്ടോറിയം അനുവദിച്ചത് വോഡാഫോണ്‍ ഐഡിയക്ക് ആശ്വാസമാകുമെന്നതിനുപുറമെ കമ്പനിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ ആത്മവിശ്വസമുയര്‍ത്താനും സഹായിക്കും. 1.9 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved