
ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെടുമെന്നാണ് സൂചന. തെരേസാ മേയുടെ പരാജയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി പ്രധാനമന്ത്രി തെരേസാ മേ ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരുന്ന രോഗാതുരമായ രാഷ്ട്രീയ അവസഥയാണ് ബ്രിട്ടനില്‍ നേരിടേണ്ടി വരുന്നത്. ബ്രെക്‌സിറ്റ് കരാറിനെ ചൊല്ലിയുള്ള വോട്ടെടുപ്പില്‍ വെറും 258 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രെക്‌സിറ്റ് കരാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ 303 വോട്ടുകളാണ് നേടിയത്.
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രമേയങ്ങളും നടത്തുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പിലാണ് തെരേസാ മേക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുള്ളച്. ഇതോടെ തെരേസാ മേ ബ്രിട്ടനില്‍ ഒറ്റപ്പെടുന്ന നിലയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി. ബ്രെക്‌സിറ്റ് വിരോധ രാഷ്ട്രീയവും ബ്രെക്‌സിറ്റ് സ്‌നേഹ രാഷ്ട്രീയവുമനെല്ലാം ബ്രിട്ടനില്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായേക്കും. ബ്രെക്സിറ്റ് കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കണമെന്നാണ് ഭൂരിപക്ഷം എംപിമാരുടെയും പ്രധാന ആവശ്യം. അതേ സമയം കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭീമമായ തുക ബ്രിട്ടന്‍ യൂരോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും.