ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി വ്യാപാരഉടമ്പടിയില്‍; രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

December 03, 2019 |
|
News

                  ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി വ്യാപാരഉടമ്പടിയില്‍; രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

 ഇറാനുമായി ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യാപാര ഉടമ്പടി തയ്യാറാക്കി. ബാര്‍ട്ടര്‍ സംവിധാനത്തില്‍ വ്യാപാരം സാധ്യമാകുന്ന ഇന്‍സ്ട്രുമെന്റ് ഇന്‍ സപ്പോര്‍ട്ട് ഓഫ് ട്രേഡ് എക്‌സ്‌ചേഞ്ച്  എന്ന കരാറിലാണ് ഫിന്‍ലാന്റ്,ബെല്‍ജിയം,ഡെന്‍മാര്‍ക്ക്,നെതര്‍ലാന്റ്,നോര്‍വെ,സ്വീഡന്‍ എന്നിവര്‍ ഒപ്പുവെച്ചത്. ഇറാനുമായുള്ള കൈമാറ്റ കച്ചടവക്കരാറില്‍ മികച്ച പ്രതീക്ഷകളാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. ഇറാനുമായി ഈ വ്യാപാരക്കരാര്‍ രീതി ബ്രിട്ടന്‍,ഫ്രാന്‍സ് ,ജര്‍മനി എന്നീ രാജ്യങ്ങളാണ് നേരത്തെ ഉണ്ടാക്കിയത്. ഇറാന്മേലുള്ള യുഎസ് വിലക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ബാര്‍ട്ടര്‍ സമ്പ്രദായ കരാര്‍ തയ്യാറാക്കിയുന്നത്.

ഈ കരാറിലേക്ക് ഇപ്പോള്‍ ആറ് പുതിയ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി കടന്നുവന്നിരിക്കുകയാണ്. ഡോളറിലുള്ള ഇടപാടുകള്‍ ഒഴിവാക്കാനാണ് ഈ രീതി പ്രധാനമായും ഗുണം ചെയ്യുക. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തങ്ങളുടെ നടപടിയില്‍ ഈ രാജ്യങ്ങള്‍ ലജ്ജിക്കുകയാണ് വേണ്ടത്. ആണവായുധ നിര്‍മാണം ഊര്‍ജ്ജിതമാക്കാന്‍ ഇറാനെ ഈ രാജ്യങ്ങള്‍ സഹായിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved