
ന്യൂഡല്‍ഹി: പ്രമുഖ ഐടി ഭീമന്‍ കമ്പനിയായ ടിസിഎസിലെ 100 ജീവനക്കാര്‍ക്ക് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളമായി ലഭിച്ചത് ഒരു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2016-2017 സാമ്പത്തിക വര്‍ഷം 91 ജീവനക്കാര്‍ക്കാണ് ഒരു കോടി രൂപ ശമ്പളമായി ലഭിച്ചത്. ഇതോടെ കമ്പനിയില്‍ ആകെ 103 ജീവനക്കാരോളം ഒരു കോടി രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ടിസിഎസ് സിഇഒ, ചീഫ് ഒപ്പറേറ്റിംഗ് ഓഫീസര്‍ എന്നവരക്കമുള്ളവരുടെ ശമ്പളവുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേസമയം പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസില്‍ 60 ജീവനക്കാര്‍ 1.02 കോടി രൂപയാണ് ശമ്പളം വാങ്ങുന്നത്. എന്നാല്‍ ടിസിഎസിലെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ടിസിഎസ് ലൈഫ് സയന്‍സ്, ഹെല്‍ത് കെയര്‍ ആന്‍ഡ് പബ്ലിക് സര്‍വീസെസ് ബിസനസ് എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ദേബേഷിഷിന്റെ ശമ്പളം 4.7 കോടി രൂപയാണ്. അത്സേമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.