കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ അതിശക്തമായ മുന്നേറ്റം നടത്തും; സെന്‍സെക്സ് 50,000 മറികടക്കും

November 17, 2020 |
|
News

                  കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ അതിശക്തമായ മുന്നേറ്റം നടത്തും; സെന്‍സെക്സ് 50,000 മറികടക്കും

കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. അടുത്തവര്‍ഷം ഡിസംബറോടെ സെന്‍സെക്സ് 50,000 മറികടക്കുമെന്നാണ് മോര്‍ഗന്റെ വിലിയരുത്തല്‍.

വരുന്ന ജൂണില്‍ സെന്‍സെക്സ് 37,300 പിന്നിടുമെന്ന് നേരത്തെ ഇവര്‍ പ്രവചിച്ചിരുന്നു. സെന്‍സെക്സിന്റെ ഇപിഎസ് 2021 സാമ്പത്തികവര്‍ഷത്തില്‍ 15ശതമാനവും 2022 വര്‍ഷത്തില്‍ 10ശതമാനവും 2023 വര്‍ഷത്തില്‍ ഒമ്പതുശതമാനവും ഉയരുമെന്നാണ് ബ്രോക്കിങ് സ്ഥാപനത്തിന്റെ പ്രവചനം.

വൈറസ് ഭീതിയില്‍നിന്ന് വിമുക്തമാകുമ്പോള്‍ വളര്‍ച്ച സ്ഥിരമാകും. ആഗോള ഉത്തേജക നടപടികളുടെ പിന്തുണയോടെ അതോടെ സെന്‍സെക്സ് 50,000 മറികടക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്. അതേസമയം, കോവിഡ് മഹാമാരി 2021വരെ ഭീതിപടര്‍ത്തിയാല്‍ സെന്‍സെക്സിന്റെ നീക്കം 37,000ല്‍ തടസ്സപ്പെടാനുമിടയുണ്ട്. വളര്‍ച്ച വീണ്ടെടുക്കല്‍ പരിമിതമാകുകയും സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചനിലനില്‍ക്കുകയുംചെയ്താലാണിങ്ങനെ സംഭവിക്കുകയെന്നും മോര്‍ഗന്‍ പ്രവചിക്കുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved