
ബെയ്ജിങ്: കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഏറ്റവും വലിയ നഷ്ടമുണ്ടാവുക ചൈനയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ തന്നെ വലിയ രീതിയില്‍ ഇടിവുണ്ടായേക്കും. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ അഭിപ്രായത്തില്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 3.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് പറയുന്നത്.
നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ ജീവന്‍ പൊലിഞ്ഞുപോയവരുടെ എണ്ണം തന്നെ 2,004 ആയി വര്‍ധിച്ചിരിക്കുന്നത്. ഏകദേശം 74,185 പേരിലേക്ക് രോഗം പടരുകയും ചെയ്തിരിക്കുന്നു.വൈറസ് ബാധ ശക്തമായതിനാല്‍ തന്നെ ചൈനീസ് സര്‍ക്കാര്‍ യാത്ര വിലക്കുകളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഉപഭോഗ നിക്ഷേപ മേഖലയെയും ലോകത്തിലെ കയറ്റുമതി വ്യാപാരത്തെയും വലിയ രീതിയില്‍ ബാധിച്ചുവെന്നാണ് പറയുന്നത്.
അതേസമയം ചൈനയിലെ മാനുഫാക്ചറിഗ് മേഖല മാര്‍ച്ച് മാസത്തോടെ പഴയ അവസ്ഥയിലേക്കെത്തും. ഈ മാസം അവസാനമാകുമ്പോള്‍ ചൈനയിലെ മാനുഫാക്ചറിംഗ് മേഖല 60 ശതമാനം മുതല്‍ 80 ശതമാനം വരെ എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി, ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ കൂടുതല്‍ കയറ്റിയക്കുന്ന രാഷ്ട്രം എന്നീ നിലകളില്‍ ശ്രദ്ധേയമാണ് ചൈനീസ് സമ്പദ് വ്യവസ്ഥ.
മാനുഫാക്ചറിംഗ് മേഖലയില്‍ ജനുവരിയില്‍ തളര്‍ച്ച നേരിട്ടു
ചൈനീസ് നിര്‍മ്മാണ മേഖല തകര്‍ച്ചയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റ ആഘാതത്തില്‍ ചൈനീസ് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും വലിയ വെല്ലുവളികളാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. ചൈനയുടെ നിര്‍മ്മാണ മേഖലയും ഉത്പ്പാദന മേഖലയുമെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് വഴുതി വീണുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ചൈനയുടെ മാനുഫാക്ചറിംഗ് മേഖല അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ തളര്‍ച്ചിയിലേക്ക് നീങ്ങി. അതായത് ചൈനയുടെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ ജനുവരി മാസത്തില്‍ 51.1 ലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചൈനയുടെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 51.5 ലേക്കെത്തിയിരുന്നു.
Caixin Purchasing Managers' Index ല്‍ ജനുവരിയില്‍ തളര്‍ച്ചയിലേക്കെത്തിയെന്നാണ് സൂചിപ്പിക്കുന്നത്. അതായത് വിവിധ കമ്പനികള്‍ കൊറോണ വൈറസ് ബാധ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുതര്‍ന്നിട്ടുമുണ്ട്. പ്രവര്‍ത്തന സമയങ്ങളിലടക്കം വിവിധ ക്രമീകരമങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് രേഖപ്പെടുത്തുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും, 50 ന് താഴെയാണെങ്കില്‍ വളര്‍ച്ച പിന്നോട്ടാണെന്നുമാണ് സൂചിപ്പിക്കുന്നത്. ചൈനയുടെ വ്യവസായിക മേഖല പോലും ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥയും, ചൈനീസ് സമ്പദ് വ്യവസ്ഥയും തളര്‍ച്ചയിലേക്ക് നീങ്ങുന്നതിന് വഴിവെക്കുമെന്നാണ് ഈ സംഭവ വികാസങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് ഇതിലൂട പ്രധാനമായും ചൂണ്ടിക്കാട്ടന്നത്.