ആഗോള ജിഡിപിയില്‍ മൂന്നു ശതമാനം ഇടിവുണ്ടാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

May 12, 2020 |
|
News

                  ആഗോള ജിഡിപിയില്‍ മൂന്നു ശതമാനം ഇടിവുണ്ടാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

കൊവിഡിനെ തുടര്‍ന്ന് ലോക സാമ്പത്തിക വളര്‍ച്ചയില്‍ ഈ വര്‍ഷം ജിഡിപിയുടെ മൂന്നു ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ 2021 ഓടെ ഇത് 5.9 ലേക്ക് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം ഇന്ത്യയ്ക്ക് ഈ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്താനാകില്ല. പൂജ്യം ശതമാനമാണ് വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരിക്കുന്നത്.

എന്നാല്‍ 2021 ല്‍ 7.7 ശതമാനം വളര്‍ച്ചയിലേക്ക് രാജ്യം കുതിച്ചുയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്നു. ഇതോടെ ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറും. ഫിലിപ്പീന്‍സ് (12.6 ശതമാനം) മലേഷ്യ (9.6 ശതമാനം), ചൈന (9.2 ശതമാനം) എന്നിവ മാത്രമാകും ഇന്ത്യയ്ക്ക് മുന്നിലുണ്ടാവുക. ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിതെങ്കിലും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോര്‍ഗന്‍ സ്റ്റാന്‍ലിയെ കൂടാതെ ഗോള്‍ഡ്മാന്‍ സാക്്സ്, നൊമുറ, മൂഡീസ് തുടങ്ങിയ ഏജന്‍സികളിലെ സാമ്പത്തിക വിദഗ്ധരും ജിഡിപിയില്‍ വന്‍തോതിലുള്ള കുറവ് ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. കൊവിഡിനു ശേഷം ലോകമാകമാനെ പണപ്പെരുപ്പം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നാല് ശതമാനം പണപ്പെരുപ്പമുണ്ടാകും. എന്നാല്‍ ആഗോളതലത്തില്‍ ഈ വര്‍ഷം 1.7 ശതമാനവും 2021 അവസാനം 2.1 ശതമാനവുമായിരിക്കും.







Related Articles

© 2024 Financial Views. All Rights Reserved