മോട്ടര്‍വാഹന രേഖകളുടെ സാധുത ഡിസംബര്‍ 31 വരെ നീട്ടി

August 26, 2020 |
|
News

                  മോട്ടര്‍വാഹന രേഖകളുടെ സാധുത ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: മോട്ടര്‍വാഹന നിയമപ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, റജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

രേഖകളുടെ സാധുത നീട്ടുന്നതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ഡൗണ്‍ കാരണം പുതുക്കാന്‍ കഴിയാതെ വരികയും എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായിരിക്കും.

Related Articles

© 2025 Financial Views. All Rights Reserved