
ന്യൂഡല്‍ഹി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത് ഉണര്‍ന്നുവരുന്ന വിപണിയിലെ ആവശ്യകതയെ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒട്ടേറെ ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ഈ മാസം ചേര്‍ന്ന പണനയ സമിതി(എംപിസി) യോഗത്തിന്റെ മിനിറ്റ്‌സില്‍ കാണിക്കുന്നു. ലോകം മുഴുവന്‍ അനിശ്ചിതാവസ്ഥ വളരുകയാണ്.
രാജ്യത്തെ സാമ്പത്തിക പ്രക്രിയകള്‍ മെച്ചപ്പെട്ടുത്തുടങ്ങിയെങ്കിലും കോവിഡിനു മുന്‍പത്തെ അവസ്ഥയിലേക്കു തിരിച്ചുവന്നിട്ടില്ല. ആഗോള കാരണങ്ങളാല്‍ വിതരണ രംഗത്തുണ്ടായ പ്രതിസന്ധി ഈ വര്‍ഷം അവസാനത്തോടെ മെച്ചപ്പെടുമെന്നു കരുതിയെങ്കിലും 2022ലേക്കു നീളുമെന്ന് ഉറപ്പായി. 2021ന്റെ ആദ്യ പകുതിയില്‍ ആഗോള വ്യാപാരരംഗം ശക്തമായ തിരിച്ചുവരവു നടത്തി. എന്നാല്‍ ഗതാഗത, വിതരണ രംഗത്തെ തിരിച്ചടിമൂലം അതു തുടരാനായില്ല. 202122ല്‍ 9.5 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ഒട്ടേറെ വെല്ലുവിളികള്‍ നിലനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.