
കൊച്ചി: പൊതുമേഖലാ രംഗത്തെ നവരത്ന കമ്പനിയായ എന്‍എംഡിസി ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി (സി.എം.ഡി) സുമിത് ദേബ് ചുമതലയേറ്റു. 2019 മുതല്‍ ഡയറക്ടര്‍ (പേഴ്സനല്‍) ആയിരുന്നു. 2015ല്‍ ജനറല്‍ മാനേജറായാണ് എന്‍എംഡിസിയിലെത്തുന്നത്. പിന്നീട് എക്സിക്യൂട്ടീവ് ഡയറക്ടറായി.
വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച സുമിത് ദേബ് കമ്പനിയുടെ വളര്‍ച്ചയില്‍ നല്ല പങ്കുവഹിച്ചു. ഒറിസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്റ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയ്നി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഉരുക്കു വ്യവസായ രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സുമിത് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.