
മുംബൈ: രാജ്യത്ത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി നടത്തുന്നത്. ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവെച്ച് ഇന്ത്യന്‍ ആലിബാബയുമായ സഹകരിച്ച് നിക്ഷേപം നടത്താനാണ് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ഇപ്പോള്‍ ശ്രമംനടത്തുന്നത്. ഇ-കൊമേഴ്‌സ് വിപിണി പിടിച്ചടക്കി, ഇന്ത്യയില്‍ പുതിയ മുന്നേറ്റം നടത്തുകയെന്നതാണ് മുകേഷ് അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ആലിബാബയുടെയും, ഗൂഗിള്‍ ആല്‍ഫബെറ്റിന്റെയും മാതൃകയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം നിര്‍മ്മിച്ച് ഓണ്‍ലൈന്‍ വിപണി കീഴടക്കുകയെന്നതാണ് ലക്ഷ്യം. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ മാതൃകയിലുള്ള ഇ-കൊമേഴ്‌സ് സംരംഭം സ്ഥാപിക്കാനാണ് റിലയന്‍സ് ഇന്‍ഡസട്രീസ് നീക്കം നടത്തുന്നത്.
അതേസമയം ഡിജിറ്റല്‍ സര്‍വീസ് ഹോള്‍ഡിങ് കമ്പനിയിലേക്ക് 24 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ നീക്കം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബിസനിസ് വിപുലീകരണം ലക്ഷ്യമിട്ട് മുകേഷ് അംബാനി 1.08 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനും, ഒരു സബ്ഡയറി രൂപീകരിക്കുന്നതിനും വേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അംഗീകാരം നല്‍കി. റിലയന്‍സ് ജീയോ അടക്കമുള്ള ഒരു സബ്ഡയറിക്ക് കീഴിലാകും ഇനി പ്രവര്‍ത്തിക്കുക എന്നതാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. റിലയന്‍സ് ജിയോക്ക് നിലനവിലുള്ള കടബാധ്യത കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 2016 ല്‍ രൂപീകൃതമായ റിലയന്‍സ് ജിയോ ഉപഭോക്തൃ അടിത്തറയിലടക്കം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലയന്‍സ് ജിയോയുടെ മുന്നേറ്റം മറ്റ് ടെലികോം കമ്പനികള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടായിട്ടുള്ളത്.
1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒസിപിഎസ് (ഓപ്ഷണലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയേഴ്‌സ്) ആയിരിക്കും പുതിയ നിക്ഷേപ രീതിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും. ഇതിലൂടെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ഒഴികെ 2020 മാര്‍ച്ച് 31 നകം റിലയന്‍സ് ജിയോയുടെ മൊത്തം കടബാധ്യതയില്ലാതാകുമെന്നാണ് കമ്പനി പറയുന്നത്.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ സബ്ഡയറി രൂപീകരണം പ്രാവര്‍ത്തികുന്നതോടെ ഓഹരി ഇടപാടുകളില്‍ ചില വ്യത്യാസങ്ങളുണ്ടായേക്കും. റിലയന്‍സ് ജിയോയുടെ 65,000 കോടി രൂപയുടെ ഓഹരികള്‍ ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമായേക്കും. പുതിയ ബിസിന് മേഖലയുടെ പ്രവര്‍ത്തനം വികസിക്കുന്നതോടെ കമ്പനിയുടെ മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തു.റിലയന്‍സ് ജിയോയുടെ ആകെ നിക്ഷം 1.73 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ഡിജിറ്റല്‍ സേവനത്തില്‍ ഇനിയും വിപുലീകരണവും പരിഷ്‌കരണവും നടപ്പിലാക്കി മുന്നേറ്റം നടത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ആലിബാബ മോഡല്‍ ഇ-കൊമേഴ്‌സ് സംരംഭം
ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ മാതൃകയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനാണ് മുക്ഷേ് അംബാനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. റീട്ടെയ്‌ലര്‍മാരെയും, ഉപയോക്താക്കളെയും കൂട്ടിച്ചേര്‍ത്താകും അംബാനി തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുക. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് മുന്നേറ്റം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോം ആന്‍ഡ് പോപ് എന്ന് പേരിട്ട് കടകളിലൂടെയും, റീട്ടെയ്‌ലര്‍ ഷോപ്പിലൂടെയും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ച അതേ തന്ത്രമാണ് മുകേഷ് അംബാനി ഇന്ത്യയിലും പയറ്റാന്‍ ശ്രമിക്കുന്നത്.
അംബാനി ഇ-കൊമേഴ്‌സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ഇ-കൊമേഴ്‌സ് വിപണയില്‍ കൂടുതല്‍ അടിത്തറ കൈവരിച്ച് മുന്നേറ്റം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.