സ്റ്റാര്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; കമ്പനിക്ക് 1,216 കോടി രൂപയോളം നഷ്ടമെന്ന് റിപ്പോര്‍ട്ട്

November 28, 2019 |
|
News

                  സ്റ്റാര്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; കമ്പനിക്ക് 1,216 കോടി രൂപയോളം നഷ്ടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്റര്‍ടെയന്‍മെന്റ് കമ്പനികളിലൊന്നായ സ്റ്റാര്‍  ഇന്ത്യക്ക് 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഭീമമായ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്.  1,216.13 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പേര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുന്‍പ് കമ്പനി 287.69 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുള്ള സ്ഥാനത്താണ് ഭീമമായ നഷ്ടം മാര്‍ച്ചിലവസാനിച്ച 2019 സാമ്പത്തിക വര്‍ഷത്തിലുണ്ടായിട്ടുള്ളത്. റജിസ്റ്റാര്‍ ഒോഫ് കംപനീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം പരമ്പരാഗത രീതിയിലുള്ള എക്കൗണ്ടിങ് മാനദണ്ഡങ്ങള്‍ പിന്തുടരുന്ന കമ്പനി ഇന്ത്യന്‍  പ്രീമീയര്‍ ലീഗ് (ഐപിഎല്‍ സംപ്രേക്ഷണം ചെയ്യാനായി 4,000 കോടി രൂപയോളം കഴിഞ്ഞ  സാമ്പത്തിക വര്‍ഷത്തില്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിയുടെ വരുമാനത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ വരുമാനം വര്‍ധിച്ചിട്ടും ചിലവുകള്‍ അധികരിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തിലും 2019 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട.്  കമ്പനിയുടെ  പ്രവര്‍ത്തന വരുമാനം 2019 ല്‍  12,341 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷമിത് 9,149 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനത്തില്‍ രേഖപ്പെടുത്തിയത്. പരസ്യ ഇനത്തിലുള്ള വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം 4,128 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. വിതരണ മേഖലയില്‍ നിന്ന് കമ്പനിക്ക് ആകെ കിട്ടിയമ വരുമാനം  ഏകദേശം  4,128 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കമ്പനിയുടെ ആകെ ചിലവിനത്തില്‍ 58 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്.  കമ്പനിയുടെ ആകെ ചിലവ് ഏകദേശം 13,707 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ ചിലവിനത്തില്‍ രേഖപ്പെടുത്തിയത്  8,694 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. സോണി ഇന്ത്യയുടെ പ്രോഗ്രാമിങ് ചിലവില്‍ അടക്കം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 66 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 10,296 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2025 Financial Views. All Rights Reserved