ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ സ്വന്തമാക്കി മുകേഷ് അംബാനി

February 05, 2022 |
|
News

                  ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ സ്വന്തമാക്കി മുകേഷ് അംബാനി

മുംബൈ: പതിമൂന്നു കോടി രൂപ വില വരുന്ന ആഢംബര കാര്‍ സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റോള്‍സ് റോയ്‌സ് എസ് യു വിയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളില്‍ ഒന്നാണിത്. റോള്‍സ് റോയിസ് കള്ളിനന്റെ പെട്രോള്‍ വേരിയന്റ് തെക്കന്‍ മുംബൈയിലെ ആര്‍ടി ഓഫീസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2018ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ കാറിന്റെ അടിസ്ഥാന വില 6.95 കോടിയാണ്. എന്നാല്‍, കാറില്‍ ചില കസ്റ്റമൈസേഷനും മൊഡിഫിക്കേഷനും വരുത്തിയതോടെ വില വീണ്ടും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറിനായി പ്രത്യേക നമ്പര്‍ പ്ലേറ്റും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയാണ് അടച്ചത്. 2037 ജനുവരി 30 വരെ കാറിന്റെ രജിസ്‌ട്രേഷന്‍ കാലാവധിയുണ്ട്. 40,000 രൂപ റോഡ് സുരക്ഷനികുതിയായി അടച്ചു. നമ്പര്‍ പ്ലേറ്റിനായി മാത്രം 12 ലക്ഷം രൂപയാണ് റിലയന്‍സ് മുടക്കിയത്. 0001 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. സാധാരണയായി നാല് ലക്ഷം രൂപ മുതലാണ് ഈ നമ്പറിന്റെ വില. എന്നാല്‍, ഒരിക്കല്‍ ഈ നമ്പര്‍ നല്‍കിയതിനാല്‍ പുതിയ സീരിസില്‍ അംബാനിക്ക് 0001 നല്‍കുകയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved