
സൗജന്യ വോയ്സ് കോളുകളും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റും വിറ്റ് ജിയോയിലൂടെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ എതിരാളികളെ തകര്‍ത്ത് തരിപ്പണമാക്കിയ കോടീശ്വരനാണ് മുകേഷ് അംബാനി. നാല് വര്‍ഷത്തിന് ശേഷം, രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന ഇ-കൊമേഴ്സ് മേഖലയിലും നേട്ടം കൈവരിക്കുന്നതിന് സമാനമായ തന്ത്രമാണ് അംബാനി ഒരുക്കുന്നത്.
ടെക്‌നോളജി സംരംഭമായ ജിയോയില്‍ 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശേഷം ധനസമാഹരണം റീട്ടെയില്‍ വിഭാഗത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് അംബാനി ഇപ്പോള്‍. കെകെആര്‍ ആന്‍ഡ് കമ്പനി, സില്‍വര്‍ ലേക്ക് എന്നിവ പോലുള്ള വമ്പന്‍ നിക്ഷേപകള്‍ അടു്ത്തിടെ റിലയന്‍സില്‍ 6 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
വന്‍കിട ഉപഭോക്തൃ വിപണികളിലൊന്നായ ഇന്ത്യ, 2026 ഓടെ 200 ബില്യണ്‍ ഡോളര്‍ ഇ-കൊമേഴ്സ് വില്‍പ്പന റെക്കോര്‍ഡ് നേടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് അംബാനി വരുത്തിയ മാറ്റം ഇനി റീട്ടെയില്‍ ബിസിനസ് രംഗത്തും കണ്ടേക്കാം. ഇത് ഇന്ത്യയിലെ അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമന്മാര്‍ക്ക് വരെ ഭീഷണിയാണ്.
ആഭ്യന്തര ചില്ലറ വ്യാപാരികള്‍ക്ക് അനുകൂലമായി നിലപാടുകളാണ് നിലവില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അത് റിലയന്‍സിന് ഏറെ ഗുണം ചെയ്യും. 2018 അവസാനം മുതല്‍, ഇന്ത്യയുടെ വിദേശ നിക്ഷേപ നിയമങ്ങള്‍ വിദേശ കമ്പനികള്‍ക്ക് അത്ര ഗുണകരമല്ല. ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്സ് ഭീമന്മാര്‍ക്കും ജിയോമാര്‍ട്ട് തിരിച്ചടിയായേക്കും.
ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് പെര്‍മിറ്റ് ഉള്ള ഓപ്പറേറ്റര്‍മാര്‍ക്ക് ഒറ്റത്തവണ ഫീസ് നല്‍കി വോയ്സ് കോളുകള്‍ നല്‍കാന്‍ അനുവദിക്കുന്ന ഒരു 'ഏകീകൃത ലൈസന്‍സ്' സൃഷ്ടിക്കുന്നതിന് 2013 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. അന്ന് ഒരു ഓപ്പറേറ്റര്‍ക്ക് മാത്രമേ അന്ന് രാജ്യവ്യാപകമായി അത്തരമൊരു പെര്‍മിറ്റ് ഉണ്ടായിരുന്നുള്ളൂ. റിലയന്‍സ് ജിയോയ്ക്ക്.
ഏകീകൃത ലൈസന്‍സ് സ്വീകരിച്ച് 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോയുടെ ടെലികോം സേവനങ്ങള്‍ പുറത്തിറക്കിയതിന് ശേഷം, അംബാനി വോയ്സ്, ഡാറ്റ പ്ലാനുകള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റു. അത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ താങ്ങാനാകുന്നതാക്കി. എതിരാളികള്‍ സമാനമായ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അനിന്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ താരിഫ് യുദ്ധത്തിനിടയില്‍ പാപ്പരായി. നിലവില്‍ 400 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ലെസ് ഓപ്പറേറ്ററാണ് ജിയോ.