ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇനി മുതല്‍ ജാക്ക് മാ; മുകേഷ് അംബാനിയെ കടത്തി വെട്ടി ആലിബാബയുടെ സ്ഥാപകന്‍; ആസ്തി 4450 കോടി ഡോളര്‍; അംബാനിയേക്കാള്‍ 2.6 ബില്യണ്‍ കൂടുതല്‍; ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ തത്സമയ പട്ടിക ഇങ്ങനെ

March 11, 2020 |
|
News

                  ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇനി മുതല്‍ ജാക്ക് മാ; മുകേഷ് അംബാനിയെ കടത്തി വെട്ടി ആലിബാബയുടെ സ്ഥാപകന്‍; ആസ്തി 4450 കോടി ഡോളര്‍; അംബാനിയേക്കാള്‍ 2.6 ബില്യണ്‍ കൂടുതല്‍; ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ തത്സമയ പട്ടിക ഇങ്ങനെ

ബ്ലൂംബര്‍ഗ്: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക്ക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. 

മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്‌സ് മാസികയുടെ സമ്പന്ന പട്ടികയില്‍ മാര്‍ച്ച് ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനും ഏറ്റവും കൂടുതല്‍ ഓഹരികളുടെ ഉടമയുമാണ് മുകേഷ്. തുടര്‍ച്ചയായ നാല് ദിവസം നഷ്ടത്തിലായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ചമാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്. 

നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയന്‍സ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയന്‍സിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനവും നഷ്ടമായി. അതേസമയം 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.

Related Articles

© 2025 Financial Views. All Rights Reserved