
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനല്ല. ഇന്ത്യന്‍ കോടീശ്വരന് പകരമായി വാക്‌സിന്‍ മാഗ്‌നറ്റും ചൈനയിലെ ഏറ്റവും വലിയ കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെ സ്ഥാപകനുമായ സോങ് ഷാന്‍ഷാന്‍ ആണ് ഒന്നാം സ്ഥാനത്ത്.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം സോങ്ങിന്റെ മൊത്തം ആസ്തി ഈ വര്‍ഷം 70.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 77.8 ബില്യണ്‍ ഡോളറിലെത്തി. മാത്രമല്ല, ചരിത്രത്തിലെ അതിവേഗ സ്വത്ത് സമ്പാദനമാണിത്. 'ലോണ്‍ വുള്‍ഫ്' എന്നറിയപ്പെടുന്ന 66 കാരനായ സോങ് സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാണത്തൊഴിലാളി, പത്ര റിപ്പോര്‍ട്ടര്‍, മരുന്ന് നിര്‍മ്മാതാവ്, പാനീയ വില്‍പ്പന ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോങ്ഫു സ്പ്രിംഗിന്റെ റെഡ്-ക്യാപ്ഡ് ബോട്ടിലുകള്‍ ചൈനയിലുടനീളം ചെറിയ കടകള്‍ മുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകള്‍ വരെ വില്‍ക്കുന്നുണ്ട്. ചായ, ജ്യൂസ്, വൈറ്റാമിന്‍ പാനീയങ്ങള്‍ എന്നിവയും കമ്പനി വില്‍ക്കുന്നുണ്ട്. കുപ്പിവെള്ള കമ്പനിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗും വാക്‌സിന്‍ നിര്‍മ്മാതാവിന്റെ ഭൂരിപക്ഷം ഓഹരികളും അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കൊവിഡ് -19 വാക്‌സിന്‍ വികസിപ്പിക്കുന്നതിന് രണ്ട് സര്‍വകലാശാലകളുമായി പങ്കാളിത്തമുണ്ടെന്ന് ഫാര്‍മ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ആദ്യം ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ നാലാം സ്ഥാനത്തെത്തിയ അംബാനി ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ആദ്യം 90 ബില്യണ്‍ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. ബുധനാഴ്ച ആര്‍ഐഎല്ലിന്റെ ഓഹരികള്‍ 1,995.50 രൂപയില്‍ ക്ലോസ് ചെയ്തു. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാര്‍ യുഎസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയില്‍ ടൈറ്റന്‍ ആമസോണ്‍ വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആര്‍ഐഎല്‍ ഓഹരികള്‍ ലാഭം നേടാന്‍ തുടങ്ങി.
മോത്തിലാല്‍ ഓസ്വാളിന്റെ വാര്‍ഷിക സമ്പത്ത് സൃഷ്ടിക്കല്‍ പഠനമനുസരിച്ച് 1995-2020 കാലയളവില്‍ ആര്‍ഐഎല്‍ 6.3 ലക്ഷം കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ (19952020 മാര്‍ച്ച് മുതല്‍) ആര്‍ഐഎല്‍ 3.78 ലക്ഷം കോടി രൂപയുടെ മൊത്തം ലാഭമാണ് നേടിയത്.