
ന്യൂഡല്‍ഹി:രാജ്യത്തെ സമ്പന്നരുടെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കോവിഡ്-19 എന്ന മഹാമാരി. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനി, ്അസിം പ്രംജി തുടങ്ങിയവര്‍ക്ക് ഇരുട്ടടി നല്‍കി. എന്നാല്‍ കോവിഡ്-19 ഭീതി പടര്‍ത്തിയപ്പോഴും ഡീ-മാര്‍ട്ട് ഉടമ രാധാകിഷന്‍ ദമാനിക്ക് മാത്രമാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്. രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ 416 മില്യനാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ 10.01 ബില്യണ്‍ ഡോളറാണ് കൂട്ടിച്ചേര്‍ത്തത്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. മുകഷ് അംബാനിയുടെ ആസ്തിയില്‍ മാത്രം 18.6 ബില്യണ്‍ ഡോളറാണ് ഇതുവരെ ഇടിവ് രേഖപ്പെടുത്തിയത്. എണ്ണ വില കൂപ്പുകുത്തിയതോടെ അംബാനിയുടെ ആസ്തിയില്‍ മാത്രം 32 ശതമാനത്തോലം ഇടിവാണ് ആകെ രേഖപ്പെടുത്തിയത്. ഇതോടെ മുകേഷ് അംബാനിയുടെ ആസ്തി 40 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീസ്വരനായ മുകേഷ് അംബാനി ഇപ്പോള്‍ ആഗോളതലത്തിലെ അഞ്ചാമത്തെ കോടീശ്വരനായി മാറിയെന്നാണ് റിപ്പോര്‍ട്ട്.
ആഗോള കോടീശ്വരന്മാരായ ബര്‍ണാഡ് ആര്‍നോള്‍ഡ്(36.9 ബില്യണ്‍), അമാന്‍സിയോ ഒര്‍ട്ടേഗ(23.4 ബില്യണ്‍), വാറന്‍ ബഫറ്റ്(19.1 ബില്യണ്‍) മാര്‍ക്ക് സക്കര്‍ബര്‍ഗ്(18.9 ബില്യണ്‍) എന്നിങ്ങനെയാണ് നഷ്ടം.
മറ്റ് ഇന്ത്യന്‍ ശതകോടീശ്വരന്മാരായ വിപ്രോയുടെ അസിം പ്രേംജിയുടെ ആസ്തി 3.23 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 15.1 ബില്യണായി. എച്ച്സിഎല്‍ ടെകിന്റെ ശിവ് നാടാറിനുണ്ടായ നഷ്ടം 2.27 ബില്യണ്‍ ഡോളറാണ്. അദ്ദേഹത്തിന്റെ ആസ്തി 12.4 ബില്യണായി. ലക്ഷ്മി മിത്തലിന്റെ സമ്പത്ത് 4.53 ബില്യണ്‍ കുറഞ്ഞ് 8.64 ബില്യണായി ചുരുങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബിഎസ്ഇയിലെ വിപണി മൂലധനം 113.49 ലക്ഷം കോടി രൂപയായി ചുരുങ്ങുകയും ചെയ്തു. നേരത്തെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 159.28 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ്-19 ഭീതി പടര്‍ത്തിയതോടെയാണ് ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളില്‍ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയത്.