
ലോകത്ത ഏറ്റവും സമ്പന്നമായ രണ്ടാമത്തെ കായിക ടീം ഉടമയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷം ഫോര്‍ബ്സ് തയ്യാറാക്കിയ 2019-ലെ ഏറ്റവും സമ്പന്നമായ കായിക ടീം ഉടമകളുടെ പട്ടികയില്‍ ഒന്നാമതതെത്താന്‍ അംബാനിയ്ക്ക് സാധിക്കുകയുണ്ടായി. മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയും ലോസ് ഏഞ്ചല്‍സ് ക്ലിപ്പേഴ്സിന്റെ ഉടമയുമായ സ്റ്റീവ് ബാല്‍മറിനെ പിന്നിലാക്കി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ് അംബാനി.
ഈ പട്ടിക തയ്യാറാക്കിയപ്പോള്‍ അംബാനിയുടെ ആസ്തി 36.8 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, അതിനുശേഷം അദ്ദേഹത്തിന്റെ ആസ്തി 52.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പട്ടിക സമാഹരിക്കുന്ന സമയത്ത് സ്റ്റീവ് ബാല്‍മറുടെ മൊത്തം ആസ്തി 52.7 ബില്യണ്‍ ഡോളറായിരുന്നു. ശേഷമിത്, 65.4 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നതായി ഫോര്‍ബ്സ് തത്സമയ നെറ്റ് മൂല്യ ഡാറ്റ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള പ്രമുഖ കായിക ലീഗുകളിലെ ടീമുകളുടെ ഉടമകളെ നിയന്ത്രിക്കുന്ന 60 കോടീശ്വരന്മാരുണ്ട്. 379 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇവര്‍, മൊത്തം 80 ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നു. ആഗോള മാന്ദ്യകാലത്ത് ഊര്‍ജ ആവശ്യകതകള്‍ സംബന്ധമായി ആര്‍ഐഎല്‍ ഓഹരികള്‍ താഴ്ന്നതിനാല്‍ അംബാനിയുടെ സമ്പാദ്യം 13 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 36.8 ബില്യണ്‍ ഡോളറായി കുറഞ്ഞു. അദ്ദേഹത്തിന്റെ മൊത്തം ആസ്തിയിലുണ്ടായ ഇടിവ് കാരണം, ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ടീം ഉടമയെന്ന നിലയില്‍ അദ്ദേഹത്തെ ബാല്‍മെന്റ് പുറത്താക്കുകയുണ്ടായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ് അംബാനി. 2008-ല്‍ ഒരു ആര്‍ഐഎല്‍ സബ്സിഡിയറി വഴി 100 മില്യണ്‍ ഡോളറിനാണ് അദ്ദേഹം ടീമിനെ സ്വന്തമാക്കിയത്. 11.5 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചതിനാല്‍ ഈ വര്‍ഷം ബാല്‍മറിന് ഒന്നാം സ്ഥാനം ലഭിച്ചു. പല ആഗോള സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകളും കുറഞ്ഞത് 20% ഇടിഞ്ഞപ്പോള്‍ സോഫ്റ്റ്വെയര്‍ ഭീമനായ െമൈക്രോസോഫ്റ്റ്, 2020 മാര്‍ച്ച് 31 വരെയുള്ള 12 മാസത്തിനുള്ളില്‍ 30% ഉയര്‍ന്നു.
ശക്തമായ കമ്പ്യൂട്ടിംഗ് ഫലങ്ങളാല്‍ പ്രചോദനം ഉള്‍ക്കൊണ്ട മൈക്രോസോഫ്റ്റിന്റെ നേട്ടങ്ങള്‍, ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ടീം ഉടമയാക്കുന്നതിന് ബാല്‍മറിന്റെ മൊത്തം മൂല്യത്തിലേക്ക് ശതകോടികള്‍ ചേര്‍ത്തു. മൈക്രസോഫ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ബാല്‍മര്‍, ഏകദേശം രണ്ട് ബില്യണ്‍ ഡോളറിനാണ് ബാസ്‌കറ്റ് ബോള്‍ ടീമിനെ സ്വന്തമാക്കിയത്.
ഫാഷന്‍ ബ്രാന്‍ഡുകളായ സെന്റ് ലോറന്റ്, അലക്സാണ്ടര്‍ മക്വീന്‍, ഗുച്ചി എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഡംബര ഗ്രൂപ്പ് കെറിംഗിന്റെ ചെയര്‍മാന്‍ ഫ്രാങ്കോയിസ് പിനോള്‍ട്ട് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റേഡ് റെന്നെയ്സ് എഫ്സി ടീം ഉടമയാണ് പിനോള്‍ട്ട്. 2019 ഏപ്രിലിലെ തീപിടുത്തത്തെത്തുടര്‍ന്ന് പിനോള്‍ട്ടും കുടുംബവും നേ്രോട ഡാം കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 109 മില്യണ്‍ ഡോളര്‍ നല്‍കി.
റെഡ് ബുള്‍ എനര്‍ജി ഡ്രിങ്ക് കമ്പനി സ്ഥാപകന്‍ ഡയട്രിച്ച് മാറ്റ്ഷിറ്റ്സ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഫോര്‍മുല വണ്‍ ടീം റെഡ് ബുള്‍ റേസിംഗ്, എംഎല്‍എസ് ക്ലബ്ബ് ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാറ്റ്ഷിറ്റ്സ് 1987 -ല്‍ തായ് വ്യവസായി ചാലിയോ യൂവിദ്യയുമായി എനര്‍ജി ഡ്രിങ്ക് സംയോജിപ്പിച്ചു. റെഡ് ബുള്ളിന് മുമ്പ്, ഷാംപൂകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച ജര്‍മന്‍ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ബ്ലെന്‍ഡാക്സിന്റെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് ആയിരുന്നു അദ്ദേഹം.
അമേരിക്കന്‍ ഐസ് ഹോക്കി ടീം സാന്‍ ജോസ് ഷാര്‍ക്സ് സ്വന്തമാക്കിയ ഹസ്സോ പ്ലാറ്റ്നറും കുടുംബവും, അമേരിക്കന്‍ ഫുട്ബോള്‍ ടീം കരോലിന പാന്ഥേഴ്സിന്റെ ഉടമയായ ഡേവിഡ് ടെപ്പര്‍, ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഭൂരിപക്ഷ ഉടമയായ റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച്, എന്‍എച്ച്എല്ലിന്റെ ലോസ് ഏഞ്ചല്‍സ് കിംഗ്സ്, ലാ ഗ്യാലക്സി സോക്കര്‍ ക്ലബ്ബ് എന്നിവയുടെ ഉടമയായ ഫിലിപ്പ് അന്‍ചട്ട്സ്, എന്‍എഫ്എല്‍, എംഎല്‍എസ്, എന്‍എച്ച്എല്‍, ഇപിഎല്‍, എന്‍ബിഎ ടീമുകളുടെ ഉടമസ്ഥതയുള്ള സ്റ്റാന്‍ലി ക്രോയങ്കെ, ബ്രൂക്ലിന്‍ നെറ്റ്സിന്റെ ഉടമ ജോസഫ് സായ് എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.