
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രാജ്യത്ത് കൂടുതല്‍ ബിസിനസ് തന്ത്രങ്ങള്‍ പയറ്റുകയാണ്. ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസനിസ് വിപുലീകരണം ലക്ഷ്യമിട്ട് മുകേഷ് അംബാനി 1.08 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനും, ഒരു സബ്ഡയറി രൂപീകരിക്കുന്നതിനും വേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അംഗീകാരം നല്‍കി. റിലയന്‍സ് ജീയോ അടക്കമുള്ള ഒരു സബ്ഡയറിക്ക് കീഴിലാകും ഇനി പ്രവര്‍ത്തിക്കുക എന്നതാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. റിലയന്‍സ് ജിയോക്ക് നിലനവിലുള്ള കടബാധ്യത കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒസിപിഎസ് (ഓപ്ഷണലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയേഴ്സ്) ആയിരിക്കും പുതിയ നിക്ഷേപ രീതിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും. ഇതിലൂടെ സ്പെക്ട്രവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ഒഴികെ 2020 മാര്‍ച്ച് 31 നകം റിലയന്‍സ് ജിയോയുടെ മൊത്തം കടബാധ്യതയില്ലാതാകുമെന്നാണ് കമ്പനി പറയുന്നത്.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ സബ്ഡയറി രൂപീകരണം പ്രാവര്‍ത്തികുന്നതോടെ ഓഹരി ഇടപാടുകളില്‍ ചില വ്യത്യാസങ്ങളുണ്ടായേക്കും. റിലയന്‍സ് ജിയോയുടെ 65,000 കോടി രൂപയുടെ ഓഹരികള്‍ ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമായേക്കും. പുതിയ ബിസിന് മേഖലയുടെ പ്രവര്‍ത്തനം വികസിക്കുന്നതോടെ കമ്പനിയുടെ മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തു.റിലയന്‍സ് ജിയോയുടെ ആകെ നിക്ഷം 1.73 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ഡിജിറ്റല്‍ സേവനത്തില്‍ ഇനിയും വിപുലീകരണവും പരിഷ്‌കരണവും നടപ്പിലാക്കി മുന്നേറ്റം നടത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.