റിലയന്‍സ് ഇ-കൊമേഴ്‌സ് വ്യാപരത്തിലേക്ക്; ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും തലവേദനയാകുമോ?

January 19, 2019 |
|
News

                  റിലയന്‍സ് ഇ-കൊമേഴ്‌സ് വ്യാപരത്തിലേക്ക്; ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും തലവേദനയാകുമോ?

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് പ്രവേശിക്കുന്നു. റിലയന്‍സിന്റെ വരവ് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. റിലയന്‍സിന്റെ കടന്നുവരവ് ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമായിരിക്കും  കൂടുതല്‍  വെല്ലു വിളി  ഉണ്ടാക്കുക. ആമസോണിനും ഫ്‌ളിപ്പ് കാര്‍ട്ടിനും ഇനി പഴയതു പോലെ ഓണ്‍ലൈന്‍ വ്യാപര രംഗത്ത് ചുവടുവെക്കാന്‍ കഴിയില്ല.റിലയന്‍സിന്റെ വരവോടെ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും കൂടുതല്‍ തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടി വരും.

ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ചട്ടങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് അംബാനിയുടെ വരവ്. ഫിബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ചട്ടം പ്രാബല്യത്തില്‍ വരിക. റിലയന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി  ഗുജറാത്തില്‍ 1.2 ലക്ഷം റീട്ടെയ്ല്‍ വ്യാപാരികള്‍ക്കായി  ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം തുറന്നു കൊടുക്കാനാണ് തീരുമാനം. പിന്നീട് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ വ്യാപിപ്പിക്കുകയും  ചെയ്യും. അതേ സമയം ഇ-കൊമേഴ്‌സ് രംഗത്തെ വിദേശ നിക്ഷേപ നിയമം പരിഷ്‌കരിച്ച ശേഷമാണ് അംബാനി ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടന്നുവരുന്നത്.

അതേ സമയം നിലവിലെ ഇ-കൊമേഴ്‌സ് നിയമം നടപ്പിലാക്കുന്നത് റിലയന്‍സിന് വേണ്ടിയാണെന്നാണ് ആരോപണം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇ-കൊമേഴ്‌സ് സൈറ്റ് വഴി വില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍  ഇ-കൊമേഴ്‌സ് നിയമം പരിഷ്‌കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇത് ആമസോണടക്കമുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതെല്ലാം റിലയന്‍സിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നാണ് ആരോപണം. 

 

 

Related Articles

© 2025 Financial Views. All Rights Reserved