
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ജനപ്രിയനായ ബ്രാന്‍ഡെന്ന ബഹുമതി ഗൂഗിള്‍ നേടി. മുകേഷ് അംബാനിയുടെ ജിയോക്ക് രണ്ടാം സ്ഥാനം. ആഗോള ടെക്‌നോളജി ഭീമന്‍ കമ്പനിയായ ഗൂഗിളിനാണ് ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ഐപോസ് 2019 ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ജിയോ ബ്രാന്‍ഡിന്റിന്റെ ഇന്ത്യയിലെ പ്രധാന എതിരാളിയായ ഭാരതി എയര്‍ടെല്ലിന് എട്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ജിയോക്ക് 3ാം സ്ഥാനമാണ് ഐപോസ് സര്‍വേ റിപ്പോര്‍ട്ടില്‍ ലഭിച്ചത്. ആമസോണ്‍, ഗൂഗിള്‍ എന്നിവയ്ക്ക് പിറകിലായിരുന്നു ജിയോ എന്നാണ് സര്‍വേ റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ജിയോ ആമസോണിനെ പിന്തള്ളിയാണ് ഇത്തവണ രണ്ടാം സ്ഥാനം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനമാണ് ജിയോ ഇത്തവണ നിലനിര്‍ത്തിയതെന്നും ഐപോസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ വിവേക് ഗുപ്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. പേടിഎമ്മിന് ഇത്തവണ മൂന്നാം സ്ഥാനം ലഭിച്ചതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
അതേസമയം ഓണ്‍ലൈന്‍ ഭീമന്‍ കമ്പനിയായ ആമസോണ്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിന് നാലാം സ്ഥാനവുമാണ് ഇത്തവണ ലഭിച്ചത്. ജിയോ ഇപ്പോള്‍ ഇപ്പോള്‍ ആഗോള കമ്പനികളെ പിന്തള്ളിയാണ് മുന്നേറുന്നതെന്നും, മുന്നേറ്റം അത്ഭുതപ്പെടുത്തന്നതാണെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്.