
ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഗെയിമിംഗ് ഭീമനായ പബ്ജി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ടെലികോം വിഭാഗവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
നിലവില്‍ പബ്ജി ഇന്ത്യന്‍ വിപണിയില്‍ നിരോധിച്ചിരിക്കുകയാണ്. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ വരുമാനം പങ്കിടലും പ്രാദേശികവല്‍ക്കരണവും ചര്‍ച്ച ചെയ്യുന്ന ഒരു ഘട്ടത്തിലെത്തിയെന്ന ചര്‍ച്ചകളാണ് പുറത്തു വരുന്നത്. എന്നിരുന്നാലും, പബ്ജിയോ റിലയന്‍സ് ജിയോയോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെട്ടാല്‍ പബ്ജി ലൈറ്റിനായി രജിസ്റ്റര്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് റിവാര്‍ഡുകള്‍ ലഭിക്കുമെന്നാണ് വിവരം.
റിലയന്‍സ് ജിയോയും പബ്ജിയും തമ്മിലുള്ള ഈ കരാര്‍ നടപ്പിലായാല്‍ ഇരു കമ്പനികള്‍ക്കും പരസ്പരം പ്രയോജനകരമായിരിക്കും. പബ്ജിയ്ക്ക് ഏറ്റവും വലിയ വിപണികളിലൊന്ന് ഇതുവഴി ലഭിക്കുന്നത്. അതേസമയം റിലയന്‍സ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണിയിലെ വലിയ സാധ്യതകളായിരിക്കും ലക്ഷ്യം കണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് ഭാവിയില്‍ രാജ്യത്തെ മിക്ക വിനോദ മാധ്യമങ്ങളേക്കാളും വലുതായിരിക്കുമെന്ന് മുകേഷ് അംബാനി ഈ വര്‍ഷം ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.
മുംബൈയില്‍ നടന്ന ഫ്യൂച്ചര്‍ ഡീകോഡ് സിഇഒ ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയോട് സംസാരിച്ച അംബാനി, ഇന്ത്യയില്‍ ഗെയിമിംഗിന്റെ സാധ്യതകള്‍ വ്യക്തമാക്കിയിരുന്നു. സംഗീതം, സിനിമകള്‍, ടെലിവിഷന്‍ ഷോകള്‍ എന്നിവയേക്കാള്‍ ഗെയിമിംഗിന് വലിയ സാധ്യതകളുണ്ടെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. വ്യവസായം ഇപ്പോഴും ഒരു പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ചയ്ക്ക് വളരെയധികം സാധ്യതകള്‍ കാണുന്നുണ്ടെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
കണ്‍സോള്‍ പോലുള്ള ഗെയിമിംഗിനെ പിന്തുണയ്ക്കുന്നതിനായി റിലയന്‍സ് ജിയോ 2019 ല്‍ ജിയോ ഫൈബര്‍ സെറ്റ്-ടോപ്പ് ബോക്‌സ് പ്രഖ്യാപിച്ചിരുന്നു, ഇത് പുതിയ വിനോദത്തിനും ഗെയിമിംഗ് അനുഭവത്തിനും സഹായിക്കുമെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അത്തരമൊരു കാഴ്ചപ്പാട് ഉള്ളതിനാല്‍, ജഡആഏ ഉം റിലയന്‍സ് ജിയോയും ഉടന്‍ തന്നെ വലിയ പ്രഖ്യാപനം നടത്തിയാല്‍ ആശ്ചര്യപ്പെടാനില്ല.
സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള മൊത്തം ഇന്‍സ്റ്റാളേഷനുകളുടെ 24 ശതമാനവും ഉള്‍ക്കൊള്ളുന്ന 175 ദശലക്ഷത്തിലധികം ഇന്‍സ്റ്റാളേഷനുകള്‍ പബ്ജിയ്ക്ക് ഇന്ത്യയില്‍ ഉണ്ട്. മള്‍ട്ടിപ്ലെയര്‍ ഗെയിമിനുള്ള ഒരു വലിയ വിപണിയാണ് ഇന്ത്യയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് വിപണിയായതിനാല്‍ ജഡആഏ ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ ഭാവി വരുമാന സാധ്യതകളെ ഇന്ത്യയുടെ വിലക്ക് ബാധിച്ചിട്ടുണ്ട്.