
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ശക്തനായ ബിസിനസുകാരനായി മുകേഷ് അംബാനി ഇപ്പോള്‍ മാറിയിരിക്കുകയാണ്, അംബാനിക്ക് എതിരാളികളില്ലെന്ന് മാത്രമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വെല്ലുവിളിയാകാന്‍ ഇന്ത്യയില്‍ മറ്റാരുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് ഭീമനെ പോലും മലര്‍ത്തയടിച്ചാണ് മുകേഷ് അംബാനി ഇപ്പോള്‍ മുന്നേറുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 9.6 ലക്ഷം കോടി രൂപയാണെന്നാണ് ഇപ്പോള്‍ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബ്ലൂംബര്‍ഗിന്റെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് ഷെയര്‍ സ്വാപ്പ് സബ്‌സിഡിയറിയായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ മൂല്യം 2.4 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ പുതിയ പ്രഖ്യാപനം രാജ്യത്തെ വ്യവസായ ലോകത്തെ പോലും അതിശയിച്ചിരിപ്പിക്കുകയാണ്.
മുകേഷ് അംബാനിയുടെ റീട്ടെയ്ല്‍ സംരംഭങ്ങള്‍ അടക്കം വികസിപ്പിക്കാനുള്ള പുതിയ നീക്കം ഇപ്പോള്‍ നടത്തുന്നത്. പുതിയ നിക്ഷേപകരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ മുകേഷ് അംബാനി. എന്നാല്‍ റിലയന്‍സ് റീട്ടെയില്‍ ജീവനക്കാര്‍ക്ക് അവരുടെ ദ്രവ്യതയില്ലാത്ത സ്റ്റോക്ക് ഓപ്ഷനുകളുപയോഗിച്ച് ധനസമ്പാദനത്തിന് സഹായിക്കുന്ന പദ്ധതിയാണ് ഷെയര്‍ സ്വാപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ഇംഗ്ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോ പിഎല്‍സിയേക്കാള്‍ മൂല്യമുള്ള കമ്പനിയായി മാറിയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ 76 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയതോടെയാണ് കമ്പനി ഈ നേട്ടം കൊയ്തത്. ഇെേതാ കമ്പനിയുടെ അറ്റകടം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂജ്യമാക്കി മാറ്റുമെന്ന റിപ്പോര്‍ട്ടുകളും കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനി കൂടുതല്‍ ആഗോള നിക്ഷേപകരെ കൂടി പങ്കാളിയാക്കിയേക്കും. മാര്‍ച്ച് വരെയുള്ള വര്‍ഷത്തില്‍ റിലയന്‍സിന്റെ സംഘടിത റീട്ടെയില്‍ വരുമാനം 89 ശതമാനം ഉയര്‍ന്ന് 1.3 ലക്ഷം കോടി രൂപയായി. പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം 169 ശതമാനം ഉയര്‍ന്ന് 55.5 ബില്യണ്‍ രൂപയായി. എന്നാല്‍ കമ്പനിയുടെ ഓഹരി വിലയിലടക്കം റെക്കോര്‍ഡ് മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഇന്നത്തെ വ്യാപാര ദിനത്തില്‍ രണ്ട് ശതമാനം ഉയര്‍ന്ന് 1,515.4, രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം റീട്ടെയ്ല്‍ സ്്‌റ്റോറുകള്‍ ആരംഭിച്ച് കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.