റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്തു; 592 കോടി രൂപയുടെ ഇടപാട്

April 23, 2021 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്തു; 592 കോടി രൂപയുടെ ഇടപാട്

മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്തു. 79 മില്യണ്‍ ഡോളറി (592 കോടി രൂപ)ന്റേതാണ് ഇടപാട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കണ്‍ട്രി ക്ലബാണ് സ്റ്റോക്ക് പാര്‍ക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എണ്ണ വ്യവസായത്തില്‍നിന്ന് വിനോദമേഖലയില്‍കൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ.

49 ആഢംബര സ്യൂട്ടുകള്‍, 27 ഗോള്‍ഫ് കോഴ്സുകള്‍, 13 ടെന്നിസ് കോര്‍ട്ടുകള്‍, 14 ഏക്കറോളം സ്വകാര്യ ഗാര്‍ഡനുകള്‍ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാര്‍ക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തില്‍ പ്രമുഖ സ്ഥാനമാണ് കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡ് ഫിംഗര്‍(1964), ടുമാറോ നെവര്‍ ഡൈസ്(1997) എന്നിവ സ്റ്റോക്ക് പാര്‍ക്കിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. റിലയന്‍സിന്റെ കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായായിരിക്കും സ്റ്റോക്ക് പാര്‍ക്ക് ഇനി പ്രവര്‍ത്തിക്കുക.

Related Articles

© 2025 Financial Views. All Rights Reserved