ബോളിവുഡ് താരങ്ങളെ പിന്തള്ളി അംബാനി ദമ്പതികള്‍: മുകേഷും നിതയും

December 09, 2021 |
|
News

                  ബോളിവുഡ് താരങ്ങളെ പിന്തള്ളി അംബാനി ദമ്പതികള്‍:  മുകേഷും നിതയും

ബോളിവുഡ് താരങ്ങളെ പിന്തള്ളി രാജ്യത്തെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍സായി (ദമ്പതികള്‍) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്സ് (ഐഐഎച്ച്ബി) നടത്തിയ സര്‍വെയിലാണ് അംബാനി ദമ്പതികള്‍ ഒന്നാമതെത്തിയത്. 94 ശതമാനം സ്‌കോറാണ് അംബാനി നേടിയത്.

ബോളിവുഡ് താരദമ്പതികളായ റണ്‍വീര്‍ സിംഗും ദീപിക പദ്കോണുമാണ് പട്ടികയില്‍ രണ്ടാമത് (86%). വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയുമാണ് മൂന്നാം സ്ഥാനത്ത് (79%). അംബാനിയെക്കൂടാതെ കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് അഞ്ച് ദമ്പതികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും പത്താമതാണ്. പതിനൊന്നാം സ്ഥാനത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദാര്‍ പൂനവാലെയും നാതാഷ പൂനവാലെയുമാണ്.

വിപ്രോ സ്ഥാപകനായ അസിം പ്രേംജിയും ഭാര്യ യസ്മീനുമാണ് പതിനാറാം സ്ഥാനത്ത്. ആനന്ദ് മഹീന്ദ്രയും പത്നി അനുരാധയും പട്ടികയില്‍ പത്തൊമ്പതാമതായി ഇടം നേടി. കുമാര്‍ മംഗളവും ഭാര്യ നീര്‍ജ ബിര്‍ളയുമാണ് ഇരുപതാമത്. ആദ്യമായാണ് ഐഐഎച്ച്ബിയുടെ സര്‍വെയില്‍ ബിസിനസ് മേഖലയില്‍ നിന്നുള്ള ദമ്പതികളെ ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25-40 പ്രായത്തിലുള്ള 1,362 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved