മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ലിമിറ്റഡിന് മൂന്നാംപാദത്തില്‍ മികച്ച നേട്ടം; അറ്റാദായം 55.57 കോടി

February 07, 2020 |
|
News

                  മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ലിമിറ്റഡിന് മൂന്നാംപാദത്തില്‍ മികച്ച നേട്ടം; അറ്റാദായം 55.57 കോടി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് സ്ഥാപനമായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡിന് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ മികച്ച നേട്ടം. 2019 ഡിസംബര്‍ 31ന് സമാപിച്ച പാദത്തില്‍ അറ്റാദായം 32% വര്‍ധിച്ച് 55.57 കോടിരൂപയായി. കമ്പനിയുടെ മൊത്തംവരുമാനം 3% കൂടി 112.74 കോടിരൂപയിലെത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 109.10 കോടിരൂപയായിരുന്നു. ഓപ്പറേറ്റിങ് വരുമാനം 16% വര്‍ധിച്ച് 89.27 കോടിരൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍  മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് വിവരം.

 

Related Articles

© 2025 Financial Views. All Rights Reserved