
സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍ മള്‍ട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.
നേരിട്ട് ഒരു ലക്ഷം പേര്‍ക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതായി അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായെന്നും പിവിആര്‍, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.
മള്‍ട്ടിപ്ലക്സുകളിലെ 10,000 സ്‌കീനുകളാണ് അടഞ്ഞുകിടക്കുന്നത്. അതിനിടെ ബോളീവുഡില്‍ നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലോക്ക് സിനേമ, സേവ് ജോബ്സ് തുടങ്ങിയ ഹാഷ് ടാഗുകളില്‍ താരങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്.