ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മുംബൈ

September 25, 2021 |
|
News

                  ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മുംബൈ

ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായി വളര്‍ന്നു വരുന്ന 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മുംബൈ. ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു നഗരവും ഉള്‍പ്പെട്ടില്ല. സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം, ഫണ്ടിംഗ്, മാര്‍ക്കറ്റ് റീച്ച്, ടാലന്റ്& പെര്‍ഫോമന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗവേഷണ സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജീനോം ടോപ്പ് 100 എമര്‍ജിംഗ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2021 തയാറാക്കിയത്.

കോപ്പന്‍ഹേഗനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജക്കാര്‍ത്ത, ഗുവാന്‍ഷോ, ബാര്‍സലോണ, എസ്റ്റോണിയ, വൂക്സി, മാഡ്രിഡ്, സൂറിച്ച്, മിയാമി എന്നിവയാണ് തുടര്‍ന്നുള്ള പത്തു സ്ഥാപനങ്ങളില്‍ ദുബായ് 11 ാം സ്ഥാനത്തുണ്ട്. ചെന്നൈ 61 ാം സ്ഥാനത്തും പൂന 67 ാം സ്ഥാനത്തും ഹൈദരാബാദ് 69 ാം സ്ഥാനത്തുമാണ്. അതേസമയം ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ബാംഗളൂര്‍ 23 ാമത് എത്തി. സിലിക്കണ്‍ വാലിയാണ് പട്ടികയില്‍ മുന്നില്‍. ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവ രണ്ടാം സ്ഥാനത്തുണ്ട്. ബീജിംഗ്, ബോസ്റ്റണ്‍, ലോസ് ഏയ്ഞ്ചല്‍സ്, ടെല്‍ അവീവ്, ഷാങ്ങ്ഹായ്, ടോക്യോ സീറ്റ്ല്‍ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ച നഗരങ്ങള്‍. ഡല്‍ഹി 36 ാം സ്ഥാനം നേടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മികച്ച തോതില്‍ മൂലധന സമാഹരണം സാധ്യമാകുന്നത് ബാംഗളൂരിന് നേട്ടമായി. സ്വിഗ്ഗി (1.3 ശതകോടി ഡോളര്‍), ഷെയര്‍ ചാറ്റ് (502 ദശലക്ഷം ഡോളര്‍), ബൈജൂസ് (460 ദശലക്ഷം ഡോളര്‍) എന്നിവ വന്‍ തുക ഫണ്ടിംഗിലൂടെ അടുത്തിടെ നേടിയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാം കൂടി നേടിയത് 12.1 ശതകോടി ഡോളര്‍ ഫണ്ടാണ്. ഓഗസ്റ്റിലെ കണക്കനുസരിച്ച് 2021 ല്‍ ഇന്ത്യ 24 യൂണികോണ്‍ കമ്പനികള്‍ക്ക് ജന്മം നല്‍കിയിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved