
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരമായി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മാറി. ജീവിതച്ചെലവിന്റെ കാര്യത്തില്‍ പ്രവാസികളെ വലയ്ക്കുന്ന നഗരമായി മാറിയിരിക്കുകയാണ് ഇവിടം. മെര്‍സറിന്റെ '2020 കോസ്റ്റ് ഓഫ് ലിവിംഗ് സര്‍വേ'യുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ 60-ാമത്തെ നഗരമാണ് മുംബൈ. ഏഷ്യയില്‍ 19-ാം സ്ഥാനത്താണ്.
സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയത് മുംബൈയാണ്. തൊട്ടുപിന്നില്‍ ന്യൂഡല്‍ഹിയും (ആഗോളതലത്തില്‍ 101-ാം സ്ഥാനം), ചെന്നൈയുമാണ് (ആഗോളതലത്തില്‍ 143-ാം സ്ഥാനം). ബെംഗളൂരു (171), കൊല്‍ക്കത്ത (185) എന്നിവയാണ് റാങ്കിംഗില്‍ ഏറ്റവും കുറഞ്ഞ ചെലവുള്ള ഇന്ത്യന്‍ നഗരങ്ങള്‍.
സര്‍വേയില്‍ പങ്കെടുത്ത എല്ലാ ഇന്ത്യന്‍ നഗരങ്ങളും റാങ്കിംഗില്‍ കുറഞ്ഞത് നാല് സ്ഥാനങ്ങള്‍ ഉയര്‍ന്നു. ന്യൂഡല്‍ഹി 17 സ്ഥാനങ്ങളാണ് ഉയര്‍ന്നത്. ചെറിയ വ്യത്യാസത്തിലാണ് പ്രവാസികള്‍ക്കുള്ള ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിലെ ആദ്യ 100 നിന്ന് ഒഴിവായത്. ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോങ്കോങ്ങും രണ്ടാം സ്ഥാനത്ത് അഷ്ഗാബത്തും (തുര്‍ക്ക്‌മെനിസ്ഥാന്‍) ആണ്. ജപ്പാനിലെ ടോക്കിയോ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂറിച്ച് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സ്ഥാനങ്ങളില്‍ തുടരുന്നു. സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്താണ്.