
മുംബൈ: മുംബൈ സ്വദേശിയായ അബ്ദുല്ല ഖാന് ഗൂഗിളിന്റെ ലണ്ടന്‍ ഓഫീസില്‍ ജോലി. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ അബ്ദുള്ള ഖാന് 1.2 കോടി രൂപയാണ് വാര്‍ഷി ക ശമ്പളമായി ലഭിക്കുന്നത്. അബ്ദുള്ള ഐഐടി വിദ്യാര്‍ഥിയല്ല എന്നത് എടുത്തു പറയേണ്ട പ്രധാന കാര്യമാണ്. 54.5 ലക്ഷം രൂപയോളമാണ് വാര്‍ഷിക അടിസ്ഥാനത്തില്‍ ശമ്പളം ലഭിക്കുന്നത്. 15 ശതമാനം ബോണസും അബ്്ദുള്ള ഖാന് ലഭിക്കും. അതേസമയം 58.9 ലക്ഷം രൂപയുടെ സ്റ്റോക്ക് ഓപ്ഷനും അബദുള്ള ഖാന് തിരഞ്ഞെടുക്കാം.
അബദുള്ളാ ഖാന്റെ പ്രൊഫൈല്‍ ഒരു പ്രോഗ്രാമിങ് വെബ്‌സൈറ്റില്‍ കണ്ടതോടെയാണ് ഗൂഗിള്‍ അഭിമുഖത്തിന് ക്ഷണിച്ചത്. മഹാരാഷ്ട്രയിലെ മീറാ റോഡിലെ എല്‍ ആര്‍ തിവാരി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിയാണ് അബദുള്ള ഖാന്‍. സാധാരണ ഗതിയില്‍ ഇത്തരം വമ്പന്‍ ഓഫര്‍ ലഭിക്കുന്നത് ഐഐടി വിദ്യാര്‍ഥികള്‍ക്കാണ്.
ഇത്തരം ഒരു ഓഫര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അബുദുള്ള ഖാന്‍ പറഞ്ഞത്. അഭിമുഖത്തിന് വിളിച്ചപ്പോഴും കാര്യമായ ഗൗരവം കൊടുത്തില്ലെന്ന് അബുള്ള ഖാന്‍ പറഞ്ഞു. ഈ ജോലി എനിക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു തരുമെന്നും അബ്ദുള്ള പറഞ്ഞു. സൗദി അറേബ്യയിലാണ് അബുദുള്ള ഖാന്റെ പ്രാഥമിക പഠനം. ഐഐടി സ്ഥാപനത്തില്‍ നിന്ന് ഉന്ന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും പ്രവേശനം ലഭിച്ചിരുന്നില്ല,