
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് 2191 കോടിരൂപയുടെ അറ്റാദായം. ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസക്കാലത്തെ അറ്റാദായമാണ് സ്ഥാപനം പുറത്തുവിട്ടത്. മുന്‍വര്‍ഷത്തെ അതേകാലയളവിലെ 1461 കോടിരൂപയേക്കാള്‍ അമ്പത് ശതമാനം കൂടുതലാണിത്. റിപ്പോര്‍ട്ടിങ് കാലയളവില്‍ കമ്പനി നല്‍കിയിട്ടുള്ള വായ്പ 38498 കോടിരൂപയാണ് . മുന്‍വര്‍ഷം ഇതേകാലയളവിലെ 32470 കോടിയേക്കാള്‍ 19% കൂടുതലാണിത്. സ്വര്‍ണപ്പണയ വായ്പയല്‍ 2783 കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉപ കമ്പനികള്‍ അടക്കം കമ്പനിയുടെ സഞ്ചിത അറ്റാദായം ഒമ്പത് മാസക്കാലത്തെ മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 1554 കോടിരൂപയില്‍ നിന്ന് 49% വളര്‍ച്ചയോടെ 2321 കോടിരൂപയിലേക്ക് ഉയര്‍ന്നു.
ഈ കാലയളവിലെ വായ്പ ആസ്തി 35939 കോടിരൂപയില്‍ നിന്ന് 21% വര്‍ധനവോടെ 43436 കോടിരൂപയിലെത്തി. ഉപകമ്പനിയായ മുത്തൂറ്റ് ഹോം ഫിനാന്‍സ് ഡിസംബറില്‍ സമാപിച്ച ക്വാര്‍ട്ടറില്‍ 88 കോടിരൂപ വരുമാനവും 11 കോടിരൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ യഥാക്രമം 57 കോടിരൂപയും 9 കോടിരൂപയും വീതമായിരുന്നു. 2019 ഡിസംബറില്‍ സമാപിച്ച ഒമ്പത് മാസക്കാലത്ത് വരുമാനം 240 കോടിരൂപയും 161 കോടിരൂപ അറ്റാദായവും നേടിയിട്ടുണ്ട്. ഉപകമ്പനിയും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്‌സിയുമായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് നല്‍കിയ വായ്പ മുന്‍വര്‍ഷത്തെ 1563 കോടിരൂപയില്‍ നിന്ന് 46% വര്‍ധനവോടെ 2285 കോടിരൂപയിലെത്തി. കമ്പനി ഡിസംബറില്‍ സമാപിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 24 കോടിരൂപയില്‍ നിന്ന് 26 കോടിരൂപയായി ഉയര്‍ന്നു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസക്കാലത്ത് അറ്റാദായം 77 കോടിരൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 53 കോടിരൂപയായിരുന്നു. പൂര്‍ണ സബ്‌സിഡിയറി കമ്പനിയായ മുത്തൂറ്റ് ഇന്‍ഷൂറന്‍സ്‌ബ്രോക്കേഴേസ് പ്രൈവറ്റ് ലിമിറ്റഡ് ഡിസംബറില്‍ സമാപിച്ച പാദത്തില്‍ 85 കോടിരൂപ പ്രീമിയവും അഞ്ച് കോടിരൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവിലിത് യഥാക്രമം 62 കോടിരൂപയും നാലുകോടി രൂപയും വീതമായിരുന്നു. ഒന്‍പത് മാസക്കാലത്ത് നേടിയ പ്രീമിയം 217 കോടിരൂപയും അറ്റാദായം 12 കോടിരൂപയുമാണ്.