
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം നാല് ശതമാനം ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1043.60 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭം 1006.60 കോടി രൂപയായിരുന്നു.
2021 ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് കമ്പനിയുടെ വരുമാനം അഞ്ച് ശതമാനം ഉയര്‍ന്നു. 3168.10 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 3016.40 കോടി രൂപയായിരുന്നുവെന്നും കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. പലിശ വരുമാനം അഞ്ച് ശതമാനം ഉയര്‍ന്ന് 3086.70 കോടി രൂപയായി.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ ദാതാക്കളാണ് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേര്‍സ്, മുത്തൂറ്റ് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് ട്രസ്റ്റീ പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് മണി, ഏഷ്യാ അസറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ശ്രീലങ്ക എന്നീ കമ്പനികളില്‍ നിന്നുള്ള സംയോജിത ലാഭമാണിത്.