
തിരുവനന്തപുരം: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റല്‍വത്കരിക്കുന്നു. ആഗോളതലത്തില്‍ ഐടി സേവനമേഖലയിലെ സ്ഥാപനമായ യുഎസ്ടി ഗ്ലോബലുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. മുത്തൂറ്റിന്റെ ബിസിനസ് പരിവര്‍ത്തനത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ പറഞ്ഞു. സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ ബ്ലൂ സംരംഭം വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.ഐടി അടിസ്ഥാന സൗകര്യം,പുതിയ ഗോള്‍ഡ് ലോണ്‍ പ്ലാറ്റ്‌ഫോം,പുതിയ ലോണ്‍ മാനേജ്‌മെന്റ് സംവിധാനം,സിആര്‍എം,ഡാറ്റാ വെയര്‍ഹൗസ് ആന്റ് അനലിറ്റിക്‌സ് എന്നിവയാണ് ഈ വിഭാഗങ്ങള്‍.
ഇവയെല്ലാം കൂടി പുതിയ സംരംഭത്തിന്റെ നിര്‍മിതിക്ക് യോജിവച്ചവയാണ്. മാനദണ്ഡങ്ങള്‍ കണക്കാക്കുന്ന സംവിധാനം ലഘൂകരിക്കല്‍,വേഗത്തിലും ചുറുചുറുക്കോടെയും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് രൂപീകരിക്കല്‍,ഉല്‍പ്പാദന ക്ഷമത,കാര്യപ്രാപ്തി വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഡിജിറ്റല്‍വത്കരണ നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും തോമസ് ജോണ്‍ വ്യക്തമാക്കി. ആറ് വര്‍ഷത്തെ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് ഡിജിറ്റല്‍ ബ്ലൂ.