എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ അവതരിപ്പിച്ച് മിന്ത്ര; 5,000 ജീവനക്കാരെ നിയമിച്ചു

June 19, 2020 |
|
News

                  എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ അവതരിപ്പിച്ച് മിന്ത്ര; 5,000 ജീവനക്കാരെ നിയമിച്ചു

ഫ്ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഒരു ഓണ്‍ലൈന്‍ ഫാഷന്‍, ജീവിതശൈലി സ്റ്റോറായ മിന്ത്ര, ജൂണ്‍ 19-22 വരെയുള്ള പന്ത്രണ്ടാമത് 'എന്‍ഡ് ഓഫ് റീസണ്‍ സെയില്‍' പ്രമാണിച്ച് വിതരണ ശൃംഖലയിലും ഉപഭോക്തൃ വകുപ്പുകളിലുമായി 5,000 ജീവനക്കാരെ നിയമിച്ചു. ഇതാദ്യമായാവും ഇത്തരമൊരു വില്‍പ്പനയുടെ സമയത്ത് മിന്ത്ര ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. 'രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇത്തവണത്തെ വില്‍പ്പനയിലുള്ളത്  ഭൂരിഭാഗം പേരും വിര്‍ച്വല്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് ആദ്യത്തെ സവിശേഷത.

മറ്റൊന്ന്, കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ വില്‍പ്പനയുടെ തലേ ദിവസമാണ് അധിക ജീവനക്കാരെ നിയമിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് ഒരാഴ്ച മുമ്പ് തന്നെ നിയമിച്ചു. ഇതാണ് രണ്ടാമത്തെ സവിശേഷത,' മിന്ത്ര സിഇഒ അമര്‍ നാഗരം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ നഗരങ്ങള്‍ വിട്ടുപോയി. എന്നാല്‍, അവശ്യസാധനങ്ങള്‍ നല്‍കി തങ്ങളുടെ ജീവനക്കാരെ കമ്പനി നിലനിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ മറ്റൊരു വ്യത്യാസം 'റീചാര്‍ജ്ജ് അവധി' ആയിരിക്കും. വില്‍പ്പന അവസാനിച്ച ശേഷം എല്ലാ ജീവനക്കാര്‍ക്കും രണ്ട് ദിവസത്തെ അവധി കമ്പനി നല്‍കും. 'പൂര്‍ത്തീകരണ കേന്ദ്രങ്ങളില്‍ ജോലിക്ക് വരുന്നവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു,' നാഗരം കൂട്ടിച്ചേര്‍ത്തു. പൂര്‍ത്തീകരണ കേന്ദ്രങ്ങളിലെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനായി, ഒരു വിര്‍ച്വല്‍ ടൗണ്‍ഹാളും, വിര്‍ച്വല്‍ ത്രീഡി പരിസ്ഥിതിയില്‍ ലാഗോറി ബാന്‍ഡിന്റെ ഒരു ഗിഗും മിന്ത്ര സംഘടിപ്പിച്ചു. വില്‍പ്പനയിലൂടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കമ്പനി വിര്‍ച്വല്‍ വാര്‍ റൂമുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

നേതൃത്വം, വരുമാനം, മാര്‍ക്കറ്റിംഗ്, ബിസിനസ്, ടെക്, പ്രൊഡക്റ്റ് ടീമുകളില്‍ നിന്നുള്ള ആര്‍ക്കും ആശങ്കകളും നിര്‍ദേശങ്ങളും ഉന്നയിക്കാന്‍ കഴിയുന്ന ഒരു കേന്ദ്ര ബോര്‍ഡ് റൂം ഇവര്‍ സജ്ജമാക്കി. ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ എല്ലാ ദിവസവും രാവിലെ ടീമുകള്‍ക്കായി ഓണ്‍ലൈന്‍ യോഗ, ധ്യാന ക്ലാസ് സെഷനുകള്‍ കമ്പനി നടത്തുന്നു. ജീവനക്കാരുടെ മാനസികാരോഗ്യം കമ്പനിയ്ക്ക് വിലപ്പെട്ടതാണെന്നും നാഗരം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved