ടാറ്റക്ക് കീഴിലുള്ള സഹസ്ഥാപനങ്ങളുടെ എണ്ണം കുറക്കും

February 22, 2019 |
|
News

                  ടാറ്റക്ക് കീഴിലുള്ള സഹസ്ഥാപനങ്ങളുടെ എണ്ണം കുറക്കും

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ കിഴിലുള്ള സ്ഥാപനങ്ങളുടെ എണ്ണം കുറക്കുമെന്ന തീരുമാനം. 1000ത്തിലധികം സഹസ്ഥാപനങ്ങളാണ് നിലവില്‍ ടാറ്റക്ക് കീഴിലുള്ളത്. ഈ സഹസ്ഥാപനങ്ങളുടെ എണ്ണം കുറച്ച് തീരുമാനം നടപ്പാക്കുകയാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. 

ഇവയില്‍ പല സഹസ്ഥാപനങ്ങളും നഷ്ടത്തിലോടുന്നുണ്ടെന്നും, പ്രതീക്ഷിച്ച രീതിയില്‍ കമ്പനികള്‍ നിലവാരത്തിലെത്തുന്നില്ലെന്ന് കണ്ടുകൊണ്ടാണ് ടാറ്റ സഹസ്ഥാപനങ്ങളുടെ എണ്ണം കുറക്കാന്‍ തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി സഹസ്ഥാപനങ്ങള്‍ തമ്മിലുള്ള ലയന നടപടകളായിരിക്കും കമ്പനി ആദ്യം നടത്തുക. 

ലയനങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. അതേസമയം നഷ്ടത്തിലോടുന്ന ജാഗ്വര്‍ ലാന്‍ഡ് യൂണിറ്റിനെ ലാഭത്തില്‍ കയറ്റാനുള്ള തീരുമാനമാകും ക്മ്പനി പ്രധാനമായും പരിഗണന നല്‍കുക. കൂടുതല്‍ സാമ്പത്തിക ഭദ്രത കൈവരിക്കുകയെന്നാണ് സഹസ്ഥാപനങ്ങളുടെ എണ്ണം കുറക്കാന്‍ തീരുമാനമായത്. അതേസമയം സഹസസ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പലിക്കാന്‍ 12 മാസം സമയം എടുക്കുമെന്നാണ് കമ്പനി അധികൃതര്‍ കരുതുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved