പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക്ക് സൈക്കിളുകള്‍ വിപണിയിലേക്ക്; 27000 രൂപയ്ക്ക് ലഭ്യമാക്കി നഹക് മോട്ടോഴ്സ്

January 20, 2021 |
|
News

                  പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക്ക് സൈക്കിളുകള്‍ വിപണിയിലേക്ക്; 27000 രൂപയ്ക്ക് ലഭ്യമാക്കി നഹക് മോട്ടോഴ്സ്

പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക്ക് സൈക്കിളുമായി നഹക് മോട്ടോഴ്സ്. 27000 രൂപയ്ക്കാണ് മുഴുവന്‍ ചാര്‍ജ്ജില്‍ 25 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന ഇലക്ട്രിക്ക് സൈക്കിള്‍ കമ്പനി പുറത്തിറക്കിയത്. പ്രധാനഘടകങ്ങളുടെ വിതരണത്തിലും തൊഴില്‍ നൈപുണ്യത്തിലെ വിടവും വെല്ലുവിളിയായുണ്ടെങ്കിലും ഇതിന്റെ മുഴുവന്‍ ഉല്‍പാദനവും ആഭ്യന്തരമായി തന്നെ നിലനിര്‍ത്തുന്നതാണെന്ന് കമ്പനി വ്യക്തമാക്കി.
പൂര്‍ണമായും ചാര്‍ജ്ജ് ആകാന്‍ ഏകദേശം 2 മണിക്കൂര്‍ എടുക്കുന്ന ലിഥിയം ബാറ്ററിയാണ് ഇലക്ട്രിക് സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഒരു സാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് പോലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

റെഗുലര്‍, പ്രീമിയം, ലക്ഷ്വറി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇ-സൈക്കിള്‍ പുറത്തിറക്കുന്നത്. റെഗുലര്‍, പ്രീമിയം വേരിയന്റുകള്‍ ത്രോട്ടില്‍ മോഡില്‍ 25 കിലോമീറ്ററും പാഡ്‌ലെക് മോഡില്‍ 40 പ്ലസ് കിലോമീറ്ററും വാഗ്ദാനം ചെയ്യുമ്പോള്‍ ലക്ഷ്വറി വേരിയന്റ് ത്രോട്ടില്‍ മോഡില്‍ 35 പ്ലസ് കിലോമീറ്ററും റേഞ്ച് പാഡ്‌ലെക് മോഡില്‍ 50 പ്ലസ് കിലോമീറ്റര്‍ ദൂരപരിധിയും വാഗ്ദാനം ചെയ്യുന്നു. മൂന്ന് ട്രിമ്മുകള്‍ക്കും 120 കിലോമീറ്റര്‍ കപ്പാസിറ്റി ഉണ്ട്.
നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയില്‍ നഹക് മോട്ടോഴ്‌സ് അതിന്റെ അതിവേഗ സ്‌പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. പി 14 ന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്, ഒരൊറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാനാകും. ഓഫറിലെ ഏറ്റവും ഉയര്‍ന്ന പവര്‍ 6.4 കിലോവാട്ട് ആണ്. ഇതിന്റെ ബുക്കിംഗ് 2021 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് ഇ-സൈക്കിള്‍ ലോഞ്ചില്‍ സംസാരിച്ച നഹക് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രവാത് കുമാര്‍ നഹക് പറഞ്ഞു. പരിസ്ഥിതിയോട് ജനങ്ങളുടെ സഹാനുഭൂതി തെളിയിക്കുന്ന ഇലക്ട്രിക് വാഹന വിഭാഗത്തിന് ഇത് തടസമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-സൈക്കിള്‍സ് പുറത്തിറക്കുന്നതോടെ കമ്പനിയുടെ ശ്രദ്ധ ഈ വിഭാഗത്തില്‍ ഒന്നിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുകയാണെന്നം പരിസ്ഥിതി സംരക്ഷണത്തിനായി ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved