
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ഇടക്കാല ബജറ്റ് അവതിപ്പിച്ചു. ആദായനികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. രണ്ടരലക്ഷത്തില്‍ നിന്നാണ് ഒറ്റയടിക്ക് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ പ്രതിവര്‍ഷം ആറര ലക്ഷം വരെ ഉള്ളവര്‍ക്ക് നികുതി അടയ്ക്കേണ്ടിവരില്ല. അതായത് മാസം 55,000 രൂപ വരുമാനം ഉള്ളവര്‍ക്ക് വരെ ഇളവ് ലഭിക്കും. ഈവര്‍ഷം നിലവിലെ സ്ഥിതി തുടരുമെന്നും വ്യക്തമാക്കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉണ്ടായത്.
കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ചെയ്ത നേട്ടങ്ങള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങിയത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയും പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്കുമെല്ലാം കൂടുതല്‍ മുന്‍ഗണന നല്‍കിക്കൊണ്ടായിരുന്നു പ്രഖ്യാപനങ്ങള്‍. ഇതോടൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ മൂന്നു ലക്ഷം കോടി രൂപ പ്രതിരോധ വിഹിതമായി നീക്കിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആറായിരം രൂപ അക്കൗണ്ടില്‍ നേരിട്ടുനല്‍കുന്ന കിസാന്‍ പദ്ധതിയും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു.
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചുനല്‍കിയെന്നും രാജ്യത്തിന്റെ ധനക്കമ്മി പകുതിയാക്കി കുറച്ചെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കും. സുസ്ഥിര അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവയ്ക്കാന്‍ സാധിച്ചു. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റം പിടിച്ചുനിര്‍ത്താനും നിയന്ത്രിക്കാനുമായി. - മന്ത്രി പറഞ്ഞു. അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
അതിനിടെ ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പൊതു ബജറ്റ് ചോര്‍ന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു. സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നാണ് സൂചനകള്‍ ലഭിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇതു പ്രചരിക്കുന്നുണ്ടെന്നും മനീഷ് ട്വിറ്ററില്‍ കുറിച്ചു. പതിനൊന്നു സൂചനകളാണ് മനീഷിന്റെ ട്വീറ്റില്‍ ഉള്ളത്.കാര്‍ഷിക വായ്പ, ഭവനവായ്പ തുടങ്ങിയവയ്ക്കു നല്‍കാനുദ്ദേശിക്കുന്ന ഇളവുകളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ബജറ്റിലുണ്ടെങ്കില്‍, ബജറ്റ് ചോര്‍ന്നതായി കരുതേണ്ടിവരുമെന്നും മനീഷ് തിവാരി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയല്‍ അവകാശപ്പെട്ടു. ശുചിത്വ ഭാരത് പദ്ധതി വന്‍ വിജയമായി. ഏഴുവര്‍ഷം കൊണ്ട് ധനക്കമ്മി പകുതിയാക്കി കുറച്ചു. കര്‍ഷകര്‍ക്ക് ആറായിരം രൂപ പ്രതിവര്‍ഷം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സമ്പദ് ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നയം. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി. - ഗോയല്‍ അവകാശപ്പെട്ടു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 239 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. 2018 ഡിസംബറില്‍ നാണ്യപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരെയും വെറുതെവിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ നയമെന്നു മന്ത്രി പറഞ്ഞു.
അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം അക്കൗണ്ടില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുലക്ഷംഅധിക സീറ്റുകള്‍ ഉറപ്പാക്കും, 89 ശതമാനം ഗ്രാമങ്ങളിലും ശുചീകരണ പദ്ധതികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ട്.