ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ സ്ഥാനം നരേഷ് ഗോയല്‍ രാജിവെച്ചു

March 01, 2019 |
|
News

                  ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ സ്ഥാനം നരേഷ് ഗോയല്‍ രാജിവെച്ചു

 

ജെറ്റ് എയര്‍വേസ് വിമാനക്കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം നരേഷ് ഗൊയാല്‍ രാജിവെച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടളളത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് നരേഷ് ഗോയാല്‍ രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വേയ്‌സിനെ എത്തിഹാദ് എയര്‍വേയ്‌സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് അഭ്യൂഹങ്ങള്‍ ഇപ്പോള്‍ പരക്കുന്നത്. കടക്കെണിയില്‍ അകപ്പെട്ടുപോയ കമ്പനിയെ ശക്തിപ്പെടുത്തുന്നതില്‍ കടുത്ത പരാജയമാണ് നരേഷ് ഗൊയാലിന് നേരിടേണ്ടി വന്നിട്ടുള്ളത്.

അതേസമയം ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികളോളം  എത്തിഹാദിന്റെ കയ്യിലുമാണ്. ഈ ഒഹരി ഉയര്‍ത്താനുള്ള നീക്കമാണ് ജെറ്റ് എയര്‍വേസ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങളെല്ലാം തടസ്സമായതോടെയാണ് നരേഷ് ഗൊയാല്‍ രാജിവെക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ഓഹരികളെല്ലാം കൂടുതലും എത്തിഹാദിന് അവകാശപ്പെടാനാകുമെന്ന വാര്‍ത്തയും ദേശീയ തലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട് വരുന്നുണ്ട്. 

നിലവില്‍ ബാങ്കുകള്‍ക്ക് 8500 കോടി രൂപയോളം കൊടുക്കാനുള്ള ജെറ്റ് എയര്‍വേസ് തുക തിരിച്ചടക്കാതെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാതെയാണ് ജെറ്റ് എയര്‍വേസ് തകര്‍ച്ചയിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിലാണ് നരേഷ് ഗൊയാല്‍ രാവജിവെക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved