നരേഷ് ഗോയാലും ഭാര്യ അനിത ഗോയാലും ജെറ്റിന്റെ ബോര്‍ഡ് അംഗത്തില്‍ നിന്ന് പിന്മാറി

March 25, 2019 |
|
News

                  നരേഷ് ഗോയാലും ഭാര്യ അനിത ഗോയാലും ജെറ്റിന്റെ ബോര്‍ഡ് അംഗത്തില്‍ നിന്ന് പിന്മാറി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപകനും ഉടമസ്ഥനുമായ നരേഷ് ഗോയാല്‍ ബോര്‍ഡ് അംഗത്തില്‍ നിന്ന് ഇന്ന് പിന്മാറിയിരിക്കുകയാണ്. നരേഷ് ഗോയലിനോടൊപ്പം ഭാര്യ അനിത ഗോയലും ബോര്‍ഡില്‍ നിന്നും പിനമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോയാലിന്റെ ഉടമസ്ഥതയില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപിതമായത്. എക്‌സിറ്റിനെക്കുറിച്ചുള്ള ഗോയാലിന്റെ ഔപചാരിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നരേഷ് ഗോയല്‍ ഇപ്പോള്‍ ലണ്ടനിലായതിനാല്‍ അവിടെ നിന്നായിരിക്കും ജെറ്റിന്റെ 23,000 ജീവനക്കാരെ അഭിസംബോധനം ചെയ്യുന്നത്. ഇപ്പോഴത്തെ സി.ഇ.ഒ. സ്ഥാനം വിനയ് ദുബെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ എസ്ബിഐ മാനേജിങ് ഡയറക്ടറും മുന്‍ ജെറ്റ് എയര്‍വെയ്‌സ് ബോര്‍ഡ് അംഗവുമായ ശ്രീനിവാസ് വിശ്വനാഥന്‍ എയര്‍ലൈന്‍സിന്റെ ഉന്നത നേതൃത്വത്തില്‍ ചേരാന്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. 2018 ആഗസ്ത് വരെ ജെറ്റ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായിരുന്നു അദ്ദേഹം.

ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയാല്‍ പുറത്തു പോകണമെന്ന് എസ്ബിഐ ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റിന്റെ അനാസ്ഥയാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. മാനേജ്മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചു പണി നടക്കല്‍ അനിവാര്യമാണെന്നും ഈ സാഹചര്യത്തില്‍ നരേഷ് ഗോയാല്‍ ബോര്‍ഡ് അംഗം രാജിവെക്കണമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

 

 

Related Articles

© 2025 Financial Views. All Rights Reserved