
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വേയ്‌സിനെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സ്ഥാപകന്‍ നരേഷ് ഗോയാല്‍ രംഗത്തെത്തി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വേയ്‌സിന് എത്തിഹാദിന്റെ കൂടി ആവശ്യം ഉണ്ടെന്നാണ് നരേഷ് ഗോയാല്‍ പറയുന്നത്. എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിരമായി 750 കോടി രൂപ സഹായമായി നല്‍കണമെന്ന അഭ്യര്‍ത്ഥനയായിയിട്ടാണ് നരേഷ് ഗോയാല്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. എത്തിഹാദ് സഹായിക്കുകയാണെങ്കില്‍ ജെറ്റ് എയര്‍വേയ്‌സിന് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാകുമെന്നാണ് നരേഷ് ഗോയാല്‍ പറയുന്നത്.
അതേസമയം ജെറ്റ് എയര്‍വേസിന് എത്തിഹാദ് 49.9 ശതമാനം ലോയല്‍റ്റി പ്രോഗ്രാമില്‍പെട്ട ഓഹരികള്‍ പണയപ്പെടുത്താന്‍ എത്തിഹാദ് അനുമതി നല്‍കിയെന്നാണ് സൂചന. നിലവില്‍ ഇപ്പോള്‍ ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ എത്തിഹാദിന്റെ കൈയ്യിലാണുള്ളത്. എത്തിഹാദ് 750 കോടി രൂപ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് നരേഷ് ഗൊയാല്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം ജെറ്റ് എയര്‍വേസിന് ആശ്വാസമായി കഴിഞ്ഞ ദിവസം പഞ്ചാബ് നാഷണല്‍ ബാങ്ക് രംഗത്തെത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് 2050 കോടി രൂപയുടെ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. 1100 കോടി രൂപയുടെ വിദേശ കറന്‍സി വായ്പയും 950 കോടി രൂപയുടെ നോന്‍ ഫണ്ട് ബെയ്സഡ് ഫെസിലിറ്റിയുമാണ് ജെറ്റ് എയര്‍വേസിന് പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്.