
സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വേസിന്റെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് നരേഷ് ഗോയാലും ഭാര്യ അനിതാ ഗോയാലും രാജിവെച്ച വാര്‍ത്ത ഇന്നലെ വന്നതോടെ വ്യവസായിക ലോകത്ത് ഭിന്ന അഭിപ്രായമാണുള്ളത്. എസ്ബിഐയുടെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് നരേഷ് ഗോയാലും ഭാര്യ അനിതാ ഗോയാലും രാജിവെച്ചത്. രാജിയിലൂടെ ബാങ്കുകള്‍ പ്രതീക്ഷിച്ചത് ഇരുവരുടെയും ഓഹരികള്‍ തന്നെയാണ്. ഇരുവരുടയും ഓഹരികള്‍ വിറ്റഴിക്കലിലൂടെ കമ്പനിക്ക് 1500 കോടി രൂപയോളം ലഭിക്കുമെന്ന് ബാങ്കുകള്‍ കണക്കുകള്‍ കൂട്ടുന്നു.
നരേഷ് ഗോയാലിന്റെയും അനിതാ ഗോയാലിന്റെയും രാജിയിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പറ്റുമെന്ന് ബാങ്കുകള്‍ കരുതുന്നു. എന്നാല്‍ മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചുപണി നടക്കുമ്പോഴും, നരേഷ് ഗോയാല്‍ അതിന്റെ തലപ്പത്ത് നിന്ന് പുറത്തു പോകുമ്പോഴും ബാങ്കുകള്‍ക്ക് എങ്ങനെയാണ് ഒരു വിമാന കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക എന്ന ആശങ്കയാണ് വ്യവസായിക ലോകത്ത് ഇപ്പോള്‍ ഉള്ളത്. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയും പോലും ഇല്ലാത്തവര്‍ അതിന്റെ തലപ്പത്ത് വന്ന് കയറി ഇറങ്ങുക എന്ന് പറയുന്നത് വിമാന കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് പറയുന്നത്.
ഒരു വിമാന കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം ബാങ്കുകള്‍ക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല. ബാങ്കുകളുടെ ഇഷ്ടമനുസരിച്ച് മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ നിന്നാല്‍ ജെറ്റ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് പറയുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റൈടുക്കുന്നതില്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്. ജെറ്റ് എയര്‍വേസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്യം നരേഷ് ഗോയാലിന് തന്നെയാണ്.പ്രശ്‌നപരിഹാരത്തിന് ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് കൊണ്ട് നരേഷ് ഗോയാല്‍ ബോര്‍ഡംഗത്തില്‍ നിന്ന് പിന്മാറണമെന്ന് പറയുന്നത് ശരിയാണോ എന്നാണ് വ്യവസായിക ലോകം ഇപ്പോള്‍ ചോദിക്കുന്നത്. നരേഷ് ഗോയാലില്ലാതെ ജെറ്റ് എയര്‍വേസിനെ ബാങ്കുകള്‍ക്ക് മുന്നോട്ടുകൊണ്ടു പോകാന്‍ സാധ്യമല്ലെന്നാണ് പറയുന്നത്.
ജെറ്റിന് നിലവില്‍ 7000 രൂപയോളം കടമുണ്ടെന്നാണ് പറയുന്നത്. പൈലറ്റുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാതെ ജെറ്റ് എയര്‍വേസ് മുതലാളി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വാടക തുക അടക്കാത്തതിന്റെ പേരില്‍ വിമാനങ്ങള്‍ ജപ്തി ചെയ്ത സംഭവം വരെ ഉണ്ടായി. ഇപ്പോള്‍ ബാങ്കും പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്കുകള്‍ ഏത് തരം നിലപാടാണ് സ്വീകരിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.