ജെറ്റ് എയര്‍വെയ്‌സിന് ഇനി രക്ഷയുണ്ടാകുമോ ? ജെറ്റ് എയര്‍വെയ്‌സ് പൂട്ടിപ്പോകേണ്ട അവസ്ഥയില്‍ തന്നെ

April 16, 2019 |
|
News

                  ജെറ്റ് എയര്‍വെയ്‌സിന് ഇനി രക്ഷയുണ്ടാകുമോ ? ജെറ്റ് എയര്‍വെയ്‌സ് പൂട്ടിപ്പോകേണ്ട അവസ്ഥയില്‍ തന്നെ

മുംബൈ: ജെറ്റ് എയര്‍വേസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേസിന്റെ അന്താരാഷ്ട്ര സര്‍വീസുകളടക്കം റദ്ദ് ചെയ്തു. ജെറ്റിന്റെ  സാമ്പത്തിക പ്രതിസന്ധി മൂലം ഓഹരി വാങ്ങാനുളാള തീരുമാനത്തില്‍ നിന്ന് നരേഷ് ഗൊയാല്‍ പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നരേഷ് ഗൊയാലിന്റെ പിന്മാറ്റം മറ്റുള്ളവരുടെ സമ്മര്‍ദ്ദമാണെന്നാണ് സൂചന.സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തിട്ടും തകര്‍ച്ചയിലേക്ക് തന്നെയാണ് ജെറ്റ് കടന്നുപോകുന്നത്. 

ബാങ്കുകള്‍ 1000 കോടി രൂപ സഹായമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഉടനെ അതുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ ടിക്കറ്റുകള്‍ ക്യാന്‍സെല്‍ ചെയ്തതില്‍ തന്നെ 3500 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ജെറ്റ് എയര്‍വേസിന് നിലവിലുള്ളത്. ബോര്‍ഡംഗങ്ങളുടെ യോഗത്തില്‍ പോലും ജെറ്റിനെ രക്ഷപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലേലത്തില്‍ നിന്ന് നരേഷ് ഗൊയാല്‍ പിന്മാറിയത് എത്തിഹാദ് അടക്കമുള്ളവരുടെ സമ്മര്‍ദ്ദമാണെന്നാണ് സൂചന. 8500 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ജെറ്റ് എയര്‍വേസിന് നിലവിലുള്ളത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പൈലറ്റുമാര്‍ സമരത്തിലാണിപ്പോള്‍. ഏപ്രില്‍ 18 വരെ അന്താരാഷ്ട്ര സര്‍വീസുകളെല്ലാം റദ്ദ് ചെയ്തതോടെ  ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ നീങ്ങിയിട്ടുള്ളത്. ജെറ്റിന്റെ ഓഹരി വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍ 

കടബാധ്യത മൂലം വിവിധ കമ്പനികളെല്ലാം ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനങ്ങളെല്ലാം പിടിച്ചെടുക്കുകയും  ചെയ്തു. ബാങ്കുകള്‍ ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടും ജെറ്റ് രക്ഷപ്പെടണമെന്ന തീരുമാനമല്ല ബാങ്കുകള്‍ പോലും ഇപ്പോള്‍ എടുത്തിട്ടുള്ളത്. ബാങ്കുകള്‍ക്ക് പോലും ജെറ്റിനെ രക്ഷപ്പെടുത്താന്‍ യാതൊരു താത്പര്യമില്ല. ജെറ്റ് എയര്‍വെയ്‌സിനെ രക്ഷപ്പെടുത്താന്‍ നരേഷ് ഗൊയാലിനെ ബോര്‍ഡംഗത്തില്‍ നിന്ന് മാറ്റിയിട്ടും തകര്‍ച്ചയുടെ വക്കില്‍ തന്നെയാണ് ജെറ്റ് എയര്‍വെയ്‌സ് ഉള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved